ചെല്ലക്കാട്: 'സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം' സന്ദേശവുമായി സാൽവേഷൻ ആർമി മന്ദമരുതി സഭയുടെ നേതൃത്വത്തിൽ വനിതദിനാചരണം നടത്തി. റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേജർ ലീലാമ്മ ബാബു മുഖ്യപ്രഭാഷണം നടത്തി. ക്യാപ്റ്റൻ ജെസി റിനോ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെംബർ ജിജി വർഗീസ്, ലില്ലിക്കുട്ടി സാമുവേൽ, മറിയാമ്മ ജോസഫ്, ഗീത ജോജി എന്നിവർ സംസാരിച്ചു. ഉഷ വിദ്യാധരൻ വനിതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. Ptl rni_1vanitha ഫോട്ടോ: സാൽവേഷൻ ആർമി മന്ദമരുതി സഭയുടെ നേതൃത്വത്തിൽ നടന്ന വനിതദിനാചരണം റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.