പന്തളം: കുരമ്പാല കീരുകുഴി റോഡിൽ കുരമ്പാല ജങ്ഷനിൽ അക്വഡേറ്റിന് താഴെ മൂന്നുമാസമായി ഇരുന്ന വാഹനം മോഷ്ടിച്ച് ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തി. മുൻബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ വാഹനത്തിന്‍റെ ചിത്രമടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നൂറുകണക്കിന് ആൾക്കാർ ഷെയർ ചെയ്യുകയും ചെയ്തു. തുടർന്നാണ് ചങ്ങനാശ്ശേരി സ്വദേശിയായ ചുമട്ടുതൊഴിലാളി ബാബുവിന്‍റെ മോഷണം പോയ വണ്ടിയാണെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫോട്ടോ: പന്തളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്കൂട്ടർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.