പത്തനംതിട്ട: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ അനുശോചിച്ചു. മത സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും മുമ്പന്തിയിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പാണക്കാട് കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിശുദ്ധ ബാവ കൂട്ടിച്ചേര്‍ത്തു. ജീവിതം സമൂഹനന്മയ്ക്കും മതസൗഹാർദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യനായിരുന്നു ഹൈദരാലി ശിഹാബ് തങ്ങൾ എന്ന് കോൺഗ്രസ് ബി ജില്ല പ്രസിഡൻറ് പി.കെ. ജേക്കബ് പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ആർ.എസ്.പി പത്തനംതിട്ട ജില്ല കമ്മിറ്റി അനുശോചിച്ചു. മതേതര നിലപാടിൽ ഉറച്ചുനിന്ന മഹനീയ വ്യക്തിത്വത്തെയാണ് കേരളത്തിന് നഷ്ടപ്പെട്ടതെന്ന് ജില്ല കമ്മിറ്റി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. എസ്.വൈ.എസ് പത്തനംതിട്ട ജില്ല സെക്രട്ടറി സുധീർ വഴിമുക്ക് നിര്യാണത്തിൽ അനുശോചിച്ചു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.പി.സി.സി മുൻ എക്സിക്യൂട്ടിവ് അംഗം അഡ്വ. റെജി തോമസ് എന്നിവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.