ചെറുമരങ്ങൾക്ക്​ തീപിടിച്ചു

പന്തളം: പന്തളം തെക്കേക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ . ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മന്നംനഗർ സനിത അരവിന്ദാക്ഷൻ, പട്ട മുരുത്തേൽ ജിജി ജോൺ തടത്തിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് തീപിടിച്ചത്. അടൂരിൽനിന്ന് അഗ്​നി രക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തി. അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാർ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ ടി.എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്​. ഫോട്ടോ: പന്തളം തെക്കേക്കരയിൽ ചെറുമരങ്ങൾക്ക്​ തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.