പത്തനംതിട്ട: രാജു എബ്രഹാമിൻെറ സി.പി.എം സംസ്ഥാന സമിതിയിലെ അംഗത്വം അർഹതക്കുള്ള അംഗീകാരം. പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തങ്ങളും മികച്ച രീതിയിൽ തന്നെ നിർവഹിച്ചിട്ടുള്ള രാജു എബ്രഹാമിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഇതിനൊന്നും ചെവികൊടുക്കാതെ റാന്നിയിൽനിന്ന് തൻെറ പിൻഗാമിയെ വിജയിപ്പിച്ചെടുക്കുക എന്ന ഉത്തരവാദിത്തം വിജയകരമായി നിർവഹിക്കാൻ രാജു എബ്രഹാമിന് കഴിഞ്ഞു. 1996 മുതൽ മൂന്നുതവണ രാജു എബ്രഹാം റാന്നിയുടെ എം.എൽ.എ ആയിരുന്നു. എം.എൽ.എ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച രാജു എബ്രഹാമിന് മന്ത്രി സ്ഥാനത്തിന് എന്തുകൊണ്ടും അർഹത ഉണ്ടായിരുന്നു. എന്നാൽ, വീണാ ജോർജിൻെറ രംഗ പ്രവേശത്തോടെ അതിനുള്ള സാധ്യത അടയുകയായിരുന്നു. പത്തനംതിട്ടയിൽ ഒരു സീറ്റ് വേണമെന്ന മാണി ഗ്രൂപ്പുകാരുടെ പിടിവാശിയും വിനയായി. രാജുവിനെ അനുകൂലിച്ചവർ ഇതിൽ പ്രതിഷേധത്തിലായിരുന്നുവെങ്കിലും അതൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതെ നോക്കാൻ രാജു എബ്രഹാമിനായത് നേട്ടമായി. ഇപ്പോൾ സംസ്ഥാന സമിതിയിൽ എത്താൻ കഴിഞ്ഞത് 61കാരനായ രാജു എബ്രഹാമിനെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. നിലവിൽ അദ്ദേഹം ജില്ല സെക്രട്ടേറിയറ്റ് അംഗമാണ്. പാർട്ടി നയം അനുസരിച്ച് ഇനി 75 വയസ്സുവരെ അദ്ദേഹത്തിന് പാർട്ടി സ്ഥാനങ്ങളിൽ തുടരാം. രാജുവിനെ കൂടാതെ ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും സംസ്ഥാന സമിതിയിൽ ഉണ്ട്. ജില്ലയിലെ മുതിർന്ന നേതാക്കളായ കെ. അനന്തഗോപനും, ആർ. ഉണ്ണലികൃഷ്ണപിള്ളയും ഒഴിവാക്കപ്പെടുകയും ചെയ്തു. PTL 17 RAJU രാജു എബ്രഹാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.