താഴൂർ ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം

പത്തനംതിട്ട: വള്ളിക്കോട് താഴൂർ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഏഴിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാഴമുട്ടം കിഴക്കേക്കരയുടെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. രാവിലെ ഏഴിന് ശയനപ്രദക്ഷിണം, എട്ടിന് ഭാഗവത പാരായണം, നാലിന്​ ഘോഷയാത്ര, വൈകീട്ട് 6.30ന് ദീപാരാധന, രാത്രി 9.30ന് കോലം എഴുന്നള്ളിപ്പ്, 11.45ന് വിളക്കിനെഴുന്നള്ളിപ്പ്, രാത്രി 1.30ന് കോലം തുള്ളൽ. വാർത്തസമ്മേളനത്തിൽ കൺവീനർമാരായ ജി. രവീന്ദ്രൻ നായർ, വിനോദ് കുമാർ, സെക്രട്ടറി എം.എൻ. രവീന്ദ്രൻ നായർ, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.