റാന്നി: 'സമ്പർക്കരഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക' ഉദ്ദേശ്യത്തോടെ ഡിജിറ്റലൈസ്ഡ് പേയ്മെന്‍റ് സംവിധാനവുമായി റാന്നി പഞ്ചായത്ത്. ഡിജിറ്റൽ വത്കരണ നയത്തിൻെറ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. സൗകര്യം പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേന വിവിധ സേവനങ്ങൾക്കുള്ള പണം അടക്കാം. കൂടാതെ ക്യു ആർ കോഡു മുഖേനയുള്ള പേയ്മെന്‍റ് സൗകര്യവും ലഭ്യമാണ്. റാന്നി പഞ്ചായത്തു കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ശോഭ ചാർലി ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സച്ചിൻ വയല, പ്രസന്നകുമാരി, മുൻ പ്രസിഡന്‍റ് ശശികല രാജശേഖരൻ, സന്ധ്യദേവി, മന്ദിരം രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ സുജാത നെപ്പോളിയൻ, രവീന്ദ്രനാഥ്, അനീഷ്‌കുമാർ, സൗത്ത് ഇന്ത്യൻ ബാങ്ക് റാന്നി ക്ലസ്റ്റർ മേധാവി ജിൻസ് ജോസ്, മന്ദിരം ശാഖ മാനേജർ ശ്രീകാന്ത് കെ.വിജയ്, സജിത് എസ്.പിള്ള എന്നിവർ പങ്കെടുത്തു. ptl rni_1 digital ഫോട്ടോ: റാന്നി പഞ്ചായത്തിലെ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം പ്രസിഡന്‍റ് ശോഭ ചാർളി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.