തിരുവല്ല: നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാർ, ഉപാധ്യക്ഷൻ ഫിലിപ് ജോർജ് എന്നിവർക്കും കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികൾക്കും തിരുവല്ല മർച്ചൻറ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ . സമ്മേളനം വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്‌തു. കായംകുളം നഗരസഭ കൗൺസിലറും സമിതി ജില്ല പ്രസിഡൻറുമായ എ.ജെ. ഷാജഹാൻ, ജനപ്രതിനിധികളായ ബിന്ദു ജയകുമാർ, ഫിലിപ് ജോർജ്, സജി എം. മാത്യു, മാത്യൂസ് ചാലക്കുഴി, ശ്രീനിവാസൻ, ജിജി വട്ടശ്ശേരി, അനു ജോർജ്, സണ്ണി മനയ്ക്കൽ, സാറാമ്മ ഫ്രാൻസിസ്, ഗംഗ രാധാകൃഷ്ണൻ എന്നിവരെ ആദരിച്ചു. പ്രസിഡൻറ് എം. സലിം അധ്യക്ഷതവഹിച്ചു. എം.കെ. വർക്കി, മാത്യൂസ് ജേക്കബ്, കെ.കെ. രവി, ഷിബു വർഗീസ്, ബിനു എബ്രഹാം, രഞ്ജിത് എബ്രഹാം, വർഗീസ് മാത്യു, ആർ. ജനാർദനൻ, ടോജി സെബാസ്റ്റ്യൻ, ആർ. രാജു, മുഹമ്മദ് സിയാദ്, ജി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ചിത്രം: PTL Sweekaranam തിരുവല്ല മർച്ചൻറ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു റാന്നി: റാന്നി-പത്തനംതിട്ട റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. റാന്നി വൈക്കം പെട്രോൾ പമ്പിന് സമീപമാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. വെള്ളം റോഡിൽ കൂടി ഒഴുകുന്നതോടൊപ്പം പമ്പിൻെറ പരിസരത്തും തളംകെട്ടി കിടക്കുകയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. ആഴ്ചകളോളം കുടിവെള്ളം മുട്ടുന്ന അവസ്ഥയുണ്ട്. റോഡ് നിർമാണം നടക്കുന്നതിനാൽ പലയിടത്തും താൽക്കാലിക പരിഹാരമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചിത്രം: PTL Kudivellam റാന്നി-പത്തനംതിട്ട റോഡിൽ വൈക്കം പെട്രോൾ പമ്പിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.