സമ്പൂർണ ശുചിത്വ ബ്ലോക്കായി മാറുവാൻ പുളിക്കീഴ്

തിരുവല്ല: ഹരിതകേരളം മിഷ​ൻെറയും ശുചിത്വ മിഷ​ൻെറയും നേതൃത്വത്തില്‍ ജില്ലയിലെ പ്രോജക്ട് ക്ലിനിക്കുകള്‍ക്ക് പുളിക്കീഴ് ബ്ലോക്കിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനിൽ കുമാർ അധ്യക്ഷതവഹിച്ച പരിപാടി പ്രസിഡൻറ്​ ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷ​ൻെറയും ശുചിത്വ മിഷ​ൻെറയും ജില്ല കോഓഡിനേറ്റർമാരായ ആർ. രാജേഷ്, കെ.ഇ. വിനോദ്കുമാർ എന്നിവർ സംസ്ഥാന സർക്കാർ ഈ രംഗത്ത് ഏറ്റെടുത്ത പദ്ധതികൾ പരിചയപ്പെടുത്തി. കുറ്റൂര്‍, നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിൽ ജനുവരി 20നകം പ്രത്യേകം യോഗങ്ങൾ ചേരും. മാലിന്യ സംസ്‌കരണം മുഖ്യവിഷയമായി പരിഗണിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ച് പൊതുജനങ്ങളിലേക്ക് ഇതി​ൻെറ ആവശ്യകത എത്തിക്കാന്‍ സാധിക്കുന്നതിന് ബ്ലോക്കുതല കോഓഡിനേഷൻ കമ്മിറ്റിക്ക്​ രൂപംനൽകി. ചിത്രം: PTL Haritha Block പുളിക്കീഴ്​ ബ്ലോക്കുതല പ്രോജക്​ട്​ ക്ലിനിക്​ ഉദ്​ഘാടനം പ്രസിഡൻറ്​ ചന്ദ്രലേഖ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.