പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാന്‍ കരുതല്‍ സ്പര്‍ശം എന്ന പദ്ധതി നടപ്പിലാക്കുമെന്നും ഇതിൻെറ ഭാഗമായി നിയോജകമണ്ഡലത്തിലെ എട്ട് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സ് കൈമാറുമെന്നും അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ഞായറാഴ്ച രാവിലെ 11ന് കോന്നി ചന്തമൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അഡ്വ.കെ. രാജു പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് ആംബുലന്‍സുകള്‍ കൈമാറും. എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍നിന്ന് 1.13 കോടി മുടക്കിയാണ് ആംബുലന്‍സ് നൽകുന്നത്. കോന്നി താലൂക്ക് ആശുപത്രി ഉള്‍പ്പടെ ബഹുഭൂരിപക്ഷം ആരോഗ്യസ്ഥാപനങ്ങള്‍ക്കും സ്വന്തമായി ആംബുലന്‍സ് ഇല്ലാത്ത സ്ഥിതിയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ കിടക്കുന്ന 108 ആംബുലന്‍സ് ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളവയല്ല. കോന്നി താലൂക്ക് ആശുപത്രിക്കും ആംബുലന്‍സ് സൗകര്യമില്ലാതിരുന്ന പ്രമാടം, വള്ളിക്കോട്, കൂടല്‍, മലയാലപ്പുഴ, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ ആരോഗ്യകേന്ദ്രങ്ങള്‍ക്കുമായാണ് എട്ട് ആംബുലന്‍സുകള്‍ വാങ്ങിനൽകുന്നത്. താലൂക്ക് ആശുപത്രിക്ക് ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സാണ് നല്‍കുന്നത്. ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിന് 20.24 ലക്ഷമാണ് വില. ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ച്; മത്സരപരീക്ഷ പരിശീലനം പത്തനംതിട്ട: ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ച് നടത്തിവരുന്ന സൗജന്യ ഓണ്‍ലൈന്‍ മത്സരപരീക്ഷ പരിശീലന പരിപാടിയില്‍ ഒഴിവുള്ള സീറ്റുകളില്‍ അപേക്ഷ നൽകാം. ജില്ലയിലെ വിവിധ എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ deepta.emp.lbr@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പേര്, രജിസ്ട്രേഷന്‍ നമ്പര്‍, എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ച് പേര്, വാട്സ്ആപ് നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഈമാസം 11ന് ഉച്ചക്ക് രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.