റാന്നി: തിരുവാഭരണങ്ങളുടെ സംരക്ഷണവും ശബരിമല തീർഥാടനവും ഭക്തജനങ്ങളുടെ കടമയും കർത്തവ്യവും ആണെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാരവർമ അഭിപ്രായപ്പെട്ടു. തിരുവാഭരണ പാത സംരക്ഷണ സമിതി, ക്ഷേത്രാചാര സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും സംയുക്ത യോഗം വടശ്ശേരിക്കര ചെറുക്കാവ് ക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഘോഷയാത്രയിൽ അനുവർത്തിക്കേണ്ട കാര്യങ്ങളെപ്പറ്റി കൊട്ടാരം സെക്രട്ടറി പി.എൻ. നാരായണവർമയും വിശദീകരിച്ചു. കുളനട മുതൽ അട്ടത്തോട് വരെയുള്ള സ്വീകരണ സ്ഥലത്തുനിന്ന് യോഗത്തിൽ പ്രതിനിധികൾ പങ്കെടുത്തു. അയ്യപ്പസേവസംഘം സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. രാജഗോപാൽ അധ്യക്ഷതവഹിച്ചു. തിരുവഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല, അയ്യപ്പസമാജം സംസ്ഥാന സെക്രട്ടറി എൻ.ജി. രവീന്ദ്രൻ, തലപ്പാറ മലകോട്ട പൂജാരി ഓമനക്കുട്ടൻ കൊച്ചുവേലൻ, എം.ആർ. അനിൽകുമാർ, പി.ആർ. ബാലൻ, മനോജ് കോഴഞ്ചേരി, ഗോപകുമാർ മുക്കനൂർ, സന്തോഷ് കുറിയാനീപ്പള്ളി, പി.എസ്. ഉത്തമൻ, മനു കുടക്കാവിൽ, ശശിധരൻപിള്ള മാടമൺ, മധു ളാഹ, രവി കുടക്കാവിൽ തുടങ്ങി വിവിധ സംഘടന നേതാക്കൾ സംസാരിച്ചു. ചിത്രം: PTL Thiruvabharana Yogam 1 തിരുവാഭരണ ഘോഷയാത്ര ഒരുക്കം സംബന്ധിച്ച് ആലോചിക്കാൻ വടശ്ശേരിക്കര ക്ഷേത്രത്തിൽ ചേർന്ന ഭക്തജന യോഗം പന്തളം കൊട്ടാരം പ്രസിഡൻറ് പി.ജി. ശശികുമാരവർമ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.