റാന്നി: ഇട്ടിയപ്പാറ-ഐത്തല-കിടങ്ങുമൂഴി റോഡിൻെറ നിർമാണം ധ്രുതഗതിയിൽ. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത് വീതി കൂട്ടിയാണ് റോഡിൻെറ നിർമാണം. ഒന്നാംഘട്ടം ടാറിങ് കഴിഞ്ഞു. ഐത്തല പാലത്തിനും സമീപം ഉണ്ടായിരുന്ന വളവും നേരെയാക്കി. വശങ്ങളിലെ ഓടയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. സംരഷണഭിത്തി നിർമിക്കേണ്ടിടത്ത് ഭിത്തിയും ഇടി താങ്ങിയും നിർമിച്ചുകഴിഞ്ഞാൽ രണ്ടാംഘട്ടം ടാറിങ്ങോടെ പണി പൂർത്തിയാകും. കഴിഞ്ഞ ജനുവരിയിൽ റാന്നിയിൽ മറ്റ് പല റോഡുകളുടെയും നിർമാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൊതുമാരാമത്ത് മന്ത്രി എത്തിയപ്പോഴായിരുന്നു ഈ റോഡിൻെറയും നിർമാണ ഉദ്ഘാടനം നടന്നത്. വടശ്ശേരിക്കരയെയും റാന്നിയെയും ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. ഇട്ടിയപ്പാറയിൽനിന്ന് ആറ് കിലോമീറ്റർ ദൂരം കിടങ്ങുമൂഴി വരെയാണ് പണി നടക്കുന്നത്. ഐത്തല പാലം മുതൽ കിടങ്ങുമൂഴി വരെയുള്ള ഭാഗത്ത് ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായപ്പോഴാണ് പരാതി ഉയർന്നത്. നവീകരണത്തിന് അഞ്ചേകാൽ കോടി അനുവദിച്ചിട്ടും പണി വൈകിയാണ് തുടങ്ങിയത്. അഞ്ച് മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ ടാർചെയ്ത് പണിയാനാണ് കരാർ നൽകിയിരിക്കുന്നത്. ഇപ്പോൾ റോഡിൻെറ സൈഡ് വാർക്കലും ഓടയുടെ നിർമാണവുമാണ് നടന്നുവരുന്നത്. ഇത് പൂർത്തിയാകുന്ന മുറക്ക് റോഡിൻെറ രണ്ടാംഘട്ട ബി.എം.സി ടാറിങ് നടക്കും. ചിത്രം: PTL Road Nirmanam നിർമാണം പൂർത്തിയാകുന്ന ഇട്ടിയപ്പാറ-ഐത്തല-കിടങ്ങുമൂഴി റോഡ് ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്നു റാന്നി: തകർന്നുകിടന്ന ബസ്സ്റ്റാൻഡിലേക്കുള്ള റോഡിൽ മക്ക് ഇറക്കി താൽക്കാലിക പരിഹാരം. പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ബൈപാസ് റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് വരുന്ന കുണ്ടും കുഴിയുമായി കിടന്ന റോഡിലാണ് മക്ക് ഇറക്കി ചളിക്കുഴി ഒഴിവാക്കിയത്. കുഴികാരണം ഇതുവഴി യാത്ര പ്രയാസത്തിലായിരുന്നു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ, വൈസ് പ്രസിഡൻറ് ജോൺ എബ്രഹാം, ബ്ലോക്ക് സെക്രട്ടറി അഡ്വ. എം.കെ. മനോജ് എന്നിവർ നേതൃത്വം നൽകി. ചിത്രം: PTL Ittiyappara Road റാന്നി ബൈപാസിൽനിന്ന് ഇട്ടിയപ്പാറ സ്റ്റാൻഡിലേക്ക് വരുന്ന റോഡ് മക്ക് ഇറക്കി സഞ്ചാരയോഗ്യമാക്കുന്നു ഗതാഗത നിയന്ത്രണം കുമ്പനാട്: പുറമറ്റം പുതുശ്ശേരി റോഡിൽ ടാറിങ് വേലകൾ ആരംഭിക്കുന്നതിനാൽ ശനിയാഴ്ച മുതൽ കുമ്പനാട് മുതൽ പുറമറ്റം വരെ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങൾ അനുബന്ധ റോഡുകളിൽകൂടി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.