കോവിഡ് സെൻറർ പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധ ധർണ

കോവിഡ് സൻെറർ പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധ ധർണ ഇലന്തൂർ: പഞ്ചായത്തിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഇലന്തൂർ ഗവ. ഹൈസ്കൂൾ കെട്ടിടത്തിൽ മൂന്നുമാസം മുമ്പ്​ വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്ത കോവിഡ് സൻെറർ ഭരണസമിതിയോട്​ ആലോചിക്കാതെ പൊളിച്ചുമാറ്റിയതിനെതിരെ കോൺഗ്രസ്​ പ്രതിഷേധ ധർണ നടത്തി. കോവിഡ് വ്യാപനം പഞ്ചായത്തിൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇതിന്​ നേതൃത്വം നൽകിയവർക്കെതിരെ കർശനടപടി സ്വീകരിക്കണമെന്നും പഞ്ചായത്തിനുണ്ടായ നഷ്​ടം അവരിൽനിന്ന്​ ഈടാക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് പി.എം. ജോൺസൺ അധ്യക്ഷതവഹിച്ച പ്രതിഷേധ യോഗം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് എം.ബി. സത്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം.എസ്. സിജു, പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി. മുകുന്ദൻ, സാംസൺ തെക്കേതിൽ, പഞ്ചായത്ത്​ അംഗങ്ങളായ വിൻസൻ ചിറക്കാല, ജയശ്രീ മനോജ്, ഇ.എ. ഇന്ദിര, ഓമനക്കുട്ടൻ നായർ, പി.ടി.എസ്​. ബിജു, സിനു ഇല്ലത്തുപറമ്പിൽ, ഇ.എം. മാത്യു, ബൈജു ഭാസ്കർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: PTL Elanthoor Congress ഇലന്തൂർ പഞ്ചായത്ത് കോവിഡ് സൻെറർ പൊളിച്ചുമാറ്റിയതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് എം.ബി. സത്യൻ ഉദ്ഘാടനം ചെയ്യുന്നു 'നവജീവൻ' സ്വയംതൊഴിൽ സഹായ പദ്ധതിയുമായി എം​പ്ലോയ്​മൻെറ്​ എക്​സ്​ചേഞ്ച്​ പത്തനംതിട്ട: എംപ്ലോയ്​മൻെറ്​ എക്സ്ചേഞ്ചുകളിൽ പേര് രജിസ്​റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് നാഷനൽ എംപ്ലോയ്​മൻെറ്​ സർവിസ് വകുപ്പ് മുഖാന്തരം 'നവജീവൻ' പേരിൽ സ്വയംതൊഴിൽ സഹായ പദ്ധതി നടപ്പിലാക്കുന്നു. എംപ്ലോയ്​മൻെറ്​ എക്സ്ചേഞ്ചുകളിൽ പേര് രജിസ്​റ്റർ ചെയ്ത 50-65 മധ്യേ പ്രായപരിധിയിലുള്ള വ്യക്തിഗത വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയാത്തവർക്ക് ഈ പദ്ധതി പ്രകാരം അപേക്ഷനൽകാം. അപേക്ഷകർ സമർപ്പിക്കുന്ന പ്രോജക്ടുകൾക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കുന്നതും ബാങ്ക് വായ്പയുടെ 25 ശതമാനം എപ്ലോയ്​മൻെറ്​ വകുപ്പ് മുഖാന്തരം സബ്​സിഡി അനുവദിക്കുന്നതുമായിരിക്കും. എംപ്ലോയ്​മൻെറ്​ എക്സ്ചേഞ്ചുകളിൽനിന്ന്​ അപേക്ഷാഫാറം സൗജന്യമായി ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.