നാറാണംമൂഴി പഞ്ചായത്തിൽ കാട്ടുപന്നികളെ വെടി​െവച്ചുെകാല്ലും

വടശ്ശേരിക്കര: ശല്യക്കാരായ കാട്ടുപന്നികളെ ഇനി നാറാണംമൂഴി പഞ്ചായത്തിൽ വെടി​െവച്ചുകൊല്ലും. ഇതു സംബന്ധിച്ച ഉത്തരവ്​ പഞ്ചായത്തിന്​ വനംവകുപ്പിൽനിന്ന്​ ലഭിച്ചു. പഞ്ചായത്തിലെ പുതിയ ഭരണസമിതി ചുമതലയേറ്റ ആദ്യ യോഗത്തിൽതന്നെ പ്രദേശത്തെ വന്യമൃഗശല്യം ചർച്ച ചെയ്യുകയും പ്രസിഡൻറ്​ ബീന ജോബി, വൈസ് പ്രസിഡൻറ്​ രാജൻ നീറാംപ്ലാക്കൽ, സാംജി ഇടമുറി എന്നിവരുടെ നേതൃത്വത്തിൽ റാന്നി ഡി.എഫ്.ഒയെ സമീപിച്ച്​ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് കൈപ്പറ്റുകയായിരുന്നു. ഇതിന്​ ലൈസൻസുള്ള തോക്കുടമകളുടെ പാനലും തയാറാക്കി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.