റാന്നി: കർഷകരെ തെരുവിലിറക്കുന്നത് നീതിനിഷേധമെന്ന് ബിഷപ് ഗീവർഗീസ് മാർ കൂറിലോസ്. റാന്നി ഡി.എഫ്.ഒയിലേക്ക് പെരുമ്പെട്ടി, പൊന്തൻപുഴ പ്രദേശത്തെ കൈവശ കർഷകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. മനോജ് ചരളേൽ മുഖ്യപഭാഷണം നടത്തി. പഞ്ചായത്ത് മെംബർമാരായ ബിനോജ് കുമാർ, ഉഷ ഗോപി, എസ്. രാജീവൻ, എസ്. രാധാമണി, സത്യൻ, ഒ.ജി. ശാന്തമ്മ, സന്തോഷ് പെരുമ്പെട്ടി, സുമതിക്കുട്ടി എന്നിവർ സംസാരിച്ചു. ചിത്രം: PTL Ranni DFO March റാന്നി ഡി.എഫ്.ഒയിലേക്ക് പെരുമ്പെട്ടി, പൊന്തൻപുഴ പ്രദേശത്തെ കൈവശ കർഷകർ നടത്തിയ പ്രതിഷേധ മാർച്ച് സംരക്ഷണഭിത്തി നിർമാണം പൂർത്തിയാകുന്നു റാന്നി: അങ്ങാടി-ചെട്ടിമുക്ക് റോഡിൽ കാവുങ്കൽ ബൈപാസ് റോഡ് ചേരുന്ന ഭാഗത്തെ അപകടം ഒഴിവാക്കാനുള്ള പണി അന്തിമഘട്ടത്തിൽ. കാവുങ്കൽ ബൈപാസിൽനിന്ന് ചെട്ടിമുക്ക് റോഡിലേക്ക് കയറുന്നതിൻെറ ഇരുവശവും സംരക്ഷണഭിത്തി കെട്ടുന്ന പണി പൂർത്തിയാകുന്നു. അങ്ങാടി-ചെട്ടിമുക്ക് റോഡ് ഉന്നത നിലവാരത്തിൽ പണിതപ്പോൾ ഈ ഭാഗങ്ങൾ ഉയർന്ന് അപകടസാധ്യത വർധിച്ചിരുന്നു. റോഡ് ഉയർന്നപ്പോൾ ബൈപാസിൽനിന്നുള്ള റോഡിൻെറ ഇരുവശവും താഴ്ന്ന നിലയിലായിരുന്നു. ഇതിനു പരിഹാരത്തിനായി ഇരുവശവും സംരക്ഷണഭിത്തി കെട്ടുന്ന പണികളാണ് പൂർത്തിയാകുന്നത്. ചിത്രം: PTL Samrakshana Bhithi കാവുങ്കൽപടി ബൈപാസ് ചെട്ടിമുക്ക് റോഡുമായി ചേരുന്ന ഭാഗത്ത് വളവിലെ അപകടം ഒഴിവാക്കാൻ സംരക്ഷണഭിത്തി നിർമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.