കൊടുമണ്‍: ഗ്രാമപഞ്ചായത്തിലെ മരുതിക്കോട്- നെല്ലിവിള റോഡ് നിർമാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. റോഡിൻെറ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. വര്‍ഷങ്ങളായി തകര്‍ന്ന് ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പ്രയാസമായിരുന്ന റോഡാണ് നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തത്. ചിറ്റയം ഗോപകുമാര്‍ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 13,15,000രൂപ ഉപയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, എ.ജി ശ്രീകുമാര്‍, അഞ്ജന, ബാബുജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ പ്രദേശവാസികളുടെ ദീര്‍ഘനാളായുള്ള യാത്രാക്ലേശത്തിനാണ് പരിഹാരമായത്. കെപ്‌കോ ആശ്രയ പദ്ധതി ഉദ്ഘാടനം ചെയ്തു കൊടുമൺ: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ കൊടുമണ്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എൽ.എ നിര്‍വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ അശരണരായ 1234 വിധവകള്‍ക്ക് സൗജന്യമായി 10 കോഴിയും മൂന്നുകിലോ തീറ്റയും വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കെപ്‌കോ മാനേജിങ് ഡയറക്ടര്‍ ഡോ. വിനോദ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കോഴിവിതരണം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. തുളസീധരന്‍പിള്ളയും തീറ്റവിതരണം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ധന്യദേവിയും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ കുഞ്ഞന്നാമ്മ കുഞ്ഞ്, അഡ്വ. രാജീവ്കുമാര്‍, വിവിധ വാര്‍ഡ് മെംബര്‍മാരായ ലിസി റോബിന്‍സ്, സേതുലക്ഷ്മി, സൂര്യ കലാദേവി, ടി. ജയ, രേവമ്മ വിജയന്‍, ജിതേഷ്‌കുമാര്‍ രാജേന്ദ്രന്‍, രണ്ടാംകുറ്റി അജി, എ.വിജയന്‍ നായര്‍, എ വിപിന്‍കുമാര്‍, സിനി ബിജു, എം.ജി ശ്രീകുമാര്‍, അഡ്വ. സി പ്രകാശ്, രതീദേവി, പുഷ്പലത, അഞ്ജന ബിനുകുമാര്‍, പി.എസ് രാജു, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ബിനോയ് ജോര്‍ജ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു വി തുടങ്ങിയവര്‍ സംസാരിച്ചു. സാക്ഷ്യപത്രം സമര്‍പ്പിക്കണം റാന്നി/പെരുനാട്: ഗ്രാമപഞ്ചായത്തിലെ ദേശീയ വിധവ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളില്‍ പ്രായം 60 വയസ്സിനു താഴെയുള്ളവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം നാളിതുവരെയും നല്‍കാത്തവര്‍ ഈമാസം 18 ന് മുമ്പായി പെരുനാട് പഞ്ചായത്തില്‍ ഹാജരാക്കണമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 240230.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.