ഡി.എം.ഒ ഓഫിസ് ഉപരോധിച്ചു

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആറന്മുളയിൽ 108 ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് . കോവിഡ് രോഗിക്കുപോലും സുരക്ഷിതമായി ചികത്സക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്. കോവിഡ് രോഗിക്കൊപ്പം ആരോഗ്യപ്രവർത്തകരെ അയക്കാത്തത് ഡി.എം.ഒയുടെ അനാസ്ഥയാണ്​. 108 ആംബുലൻസ് ഡ്രൈവർമാരായി ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരുകിക്കയറ്റിയത് സർക്കാറി​ൻെറയും ആരോഗ്യവകുപ്പി​ൻെറയും ഒത്താശയോടെയാ​െണന്നും​ ജില്ല പ്രസിഡൻറ്​ എം.ജി. കണ്ണൻ ആരോപിച്ചു. ഉപരോധത്തിന് ജില്ല ജനറൽ സെക്രട്ടറി ഷിജു തോട്ടപ്പുഴശ്ശേരി, അഖിൽ അഴുർ, നിയോജകമണ്ഡലം പ്രസിഡൻറ്​ അഫ്സൽ വി.ഷേക്ക്, അഭിജിത് സോമൻ എന്നിവർ നേതൃത്വം നൽകി. നേതാക്കന്മാരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ്​ ചെയ്യാൻ പൊലീസ് ശ്രമിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആ​േൻാ ആൻറണി എം.പി, ഡി.സി.സി പ്രസിഡൻറ്​ ബാബു ജോർജ് എന്നിവർ ഇടപെട്ട് ജാമ്യം ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.