ആരോഗ്യവകുപ്പ് അലംഭാവം കാട്ടുന്നു -ജനശാക്തീകരണ ഗവേഷണകേന്ദ്രം

പത്തനംതിട്ട: കോവിഡ് പ്രതിരോധത്തില്‍ ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ -തദ്ദേശ സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴും കോവിഡ് കെയര്‍ മാനേജ്‌മൻെറിൽ ജില്ല മെഡിക്കല്‍ ഓഫിസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നതി​ൻെറ തെളിവാണ് ലൈംഗിക പീഡനമെന്ന്​ ​ജനശാക്തീകരണ ഗവേഷണകേന്ദ്രം. ജില്ലയിലേക്ക്്് ആവശ്യമായ ആംബുലന്‍സ് സൗകര്യം ഇല്ലാത്തതിനാലാണ് അർധരാത്രിപോലും രോഗികളെ സൻെററുകളില്‍ എത്തിക്കേണ്ടിവരുന്നത്. രോഗികളായ സ്ത്രീകളെ അടക്കം ഒരു ഉത്തരവാദിത്തവും ഇല്ലാതെയാണ് ആംബുലന്‍സില്‍ കയറ്റിവിടുന്നത്. ജി.പി.എസ് സംവിധാനത്തില്‍ രോഗികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് നിരീക്ഷിക്കാനോ പിന്‍തുടരാനോ ഒരു നടപടിയും ഉണ്ടായിട്ടില്ല. പല ട്രീറ്റ്‌മൻെറ്​ സൻെററിലും രാത്രി സ്ത്രീകളെ ഒറ്റക്ക് ഇറക്കിവിടുകയാണ്. പല കോവിഡ് കെയര്‍ സൻെററുകളിലും ഭക്ഷണം കൃത്യമായി കിട്ടാത്തതും മോശം ഭക്ഷണം നല്‍കുന്നതും ബന്ധപ്പെട്ടവരുടെ വീഴ്ചയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. ബാലന്‍ അധ്യക്ഷതവഹിച്ചു. ഹരിപ്രസാദ്, പി.സി. രാജന്‍, സന്തോഷ് കുമാര്‍ ഉണ്ണിത്താന്‍, തോമസ്, ലത വിദ്യാധരന്‍, മാത്യു, ഷരീഫ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.