ഫാഷിസ്​റ്റ്​ ഭരണകൂടം സ്വാതന്ത്ര്യസമരത്തെ വിസ്മരിക്കുന്നു -കോൺഗ്രസ്​

പടം മെയിൽ പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നടത്തിയ നിസ്സഹകരണ സമരത്തി​ൻെറ നൂറാം വാർഷികം ജില്ല ​േകാൺഗ്രസ്​ കമ്മിറ്റി ആഘോഷിച്ചു. നൂറാം വാർഷികം ഔദ്യോഗിക ആഘോഷം ഇല്ലാതെ കടന്നുപോകുന്നതിൽ രാജ്യം ലജ്ജിച്ചു തലതാഴ്ത്തുകയാണെന്ന് പ്രസിഡൻറ്​ ബാബു ജോർജ് പറഞ്ഞു. രാജ്യം ഭരിക്കുന്ന ഫാഷിസ്​റ്റ്​ ഭരണകൂടം ദേശീയ സ്വാതന്ത്ര്യ സമരത്തെ വിസ്മരിക്കുന്നത് ചരിത്രപരമായ നിഷേധമാ​ണെന്നും ബാബു ജോർജ് പറഞ്ഞു. വൈസ് പ്രസിഡൻറ്​ അഡ്വ. എ. സുരേഷ്കുമാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ്​ വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. വി.ആർ. സോജി, ജോൺസൺ വിളവിനാൽ, സാമുവൽ കിഴക്കുപുറം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ അബ്​ദുൽ കലാം ആസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.