സർക്കാർ അലംഭാവത്തി​െൻറ ഇര -വിമൺ ഇന്ത്യ മൂവ്മെൻറ്

സർക്കാർ അലംഭാവത്തി​ൻെറ ഇര -വിമൺ ഇന്ത്യ മൂവ്മൻെറ് പത്തനംതിട്ട: കോഴഞ്ചേരിയിൽ പീഡിപ്പിക്കപ്പെട്ട കോവിഡ് രോഗിയായ പെണ്‍കുട്ടി സർക്കാർ അലംഭാവത്തി​ൻെറ ഇരയാണെന്ന് വിമൺ ഇന്ത്യ മൂവ്മൻെറ് ജില്ല പ്രസിഡൻറ് എസ്. ഷൈലജ, ജനറൽ സെക്രട്ടറി സഫിയ പന്തളം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീ സമൂഹത്തിനാകെ ഞെട്ടലുളവാക്കുന്ന സംഭവത്തിൽ ആരോഗ്യവകുപ്പി​​ൻെറ ഗുരുതര വീഴ്ചയുണ്ടായി. ഡ്രൈവറെ പുറത്താക്കിയതു കൊണ്ടുമാത്രം കൊടും ക്രൂരതയുടെ ഉത്തരവാദിത്തത്തിൽനിന്നും ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ക്രിമിനൽ കേസിലെ പ്രതി സർക്കാർ ആംബുലൻസ് ഡ്രൈവറായത് ആരുടെ ഒത്താശയിലാണെന്ന് ആരോഗ്യമന്ത്രി പറയണമെന്നും വിമൺ ഇന്ത്യ മൂവ്മൻെറ് നേതാക്കൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.