അത്യന്തം ദുഃഖകരം -മുസ്​ലീംലീഗ്​

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ 108 ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം അത്യന്തം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മുസ്‌ലിംലീഗ് ജില്ല കമ്മിറ്റി. രോഗം സ്ഥിരീകരിക്കപ്പെടുന്ന ആളുകളെ അടിയന്തരമായി ചികിത്സകേന്ദ്രത്തിലെത്തിക്കുന്നതിലും കൃത്യമായി ഭക്ഷണവും മരുന്നും ലഭ്യമാക്കുന്നതിലും ആരോഗ്യവകുപ്പി​ൻെറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നത്. ജനങ്ങൾക്ക് ഭീഷണിയാകുന്ന ഗുണ്ടാസംഘങ്ങളെ പാലൂട്ടി വളർത്തുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും രോഗിയായ യുവതിക്ക് പരിരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ആരോഗ്യവകുപ്പ്​ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ്​ ടി.എം. ഹമീദും ജനറൽ സെക്രട്ടറി സമദ് മേപ്രത്തും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.