ജില്ലയിൽ ഏകോപന ചുമതല എ.എസ്​.പിക്ക്​

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയുടെ ജില്ലതല നടത്തിപ്പിനായി അഡീഷനല്‍ എസ്.പി എ.യു. സുനില്‍കുമാറിനെ ചുമതലപ്പെടുത്തി. കോവിഡ് ബാധിതരുടെ വിവരശേഖരണം, ഹോം ക്വാറൻറീൻ നിരീക്ഷണം, പോസിറ്റിവ് ആയവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയാറാക്കല്‍ എന്നിവയുടെ ചുമതലയാണ് വഹിക്കുക. സമ്പര്‍ക്കത്തിലായവരെ കണ്ടെത്തുന്നതിന് പൊലീസ് സ്​റ്റേഷനുകളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമായി നിരന്തമായി ബന്ധപ്പെട്ട്​ വിവരശേഖരണം നടത്തും. സമ്പര്‍ക്കത്തില്‍ ആയവരെ ക്വാറൻറീന്‍ കേന്ദ്രത്തിലേക്ക് മാറ്റാനും ലംഘനങ്ങള്‍ തടയാനും ആശുപത്രികളില്‍ കഴിയുന്നവര്‍ കടന്നുകളയുന്നതു തടയുന്നതിനും നടപടി സ്വീകരിക്കും. സമ്പര്‍ക്കവിലക്ക്​ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊലീസിനെ അറിയിക്കണം. കണ്ടെയ്​ൻമൻെറ്​ മേഖലക്ക്​ പുറത്തു പ്രവര്‍ത്തനാനുമതി ലഭിച്ച ജിംനേഷ്യം, യോഗപോലുള്ള കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ നടത്തുന്നുള്ളൂ എന്നുറപ്പാക്കും. ലോക്​ഡൗണ്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ 35 കേസിലായി 29 പേരെ അറസ്​റ്റ് ​ചെയ്യുകയും മാസ്‌ക് ധരിക്കാത്തതിന് 141 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായും ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.