തിരുവല്ല: കാറ്റിൽ തിരുവല്ലയിലെ തുകലശ്ശേരിയിൽ . കുഴിമഠത്തിൽ വീട്ടിൽ അനിൽ കുമാറിൻെറ വീടിൻെറ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിനെ തുടർന്ന് സി.എസ്.ഐ പള്ളിയുടെ പുരയിടത്തിൽ നിന്ന തേക്കാണ് കടപുഴകിയത്. സംഭവമറിഞ്ഞ് നഗരസഭ അധികൃതർ സ്ഥലത്തെത്തി. വെൺപാലയിലെ നാൽപതോളം വീട് വെള്ളപ്പൊക്ക ഭീഷണിയിൽ തിരുവല്ല: മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് വെൺപാലയിലെ നാൽപതോളം വീട് വെള്ളപ്പൊക്ക ഭീഷണിയിൽ. വെൺപാല പുതുവൽ ഭാഗത്താണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്. നദി കരകവിഞ്ഞതോടെ സമീപ പുരയിടങ്ങളിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് വെള്ളം കയറിയത്. നൂറോളം വീടാണ് ഈ ഭാഗത്തുള്ളത്. ഇനിയും ഉയർന്നാൽ നാൽപതോളം വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.