പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്‌സില്‍ ഹിന്ദി വിഭാഗത്തില്‍ താൽക്കാലിക പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിശ്ചയിച്ച യോഗ്യതയുള്ളവര്‍ ഈ മാസം 13ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 04682225777, 9400863277. ഗതാഗത നിയന്ത്രണം പത്തനംതിട്ട: അബാന്‍ മേല്‍പാല നിര്‍മാണ ഭാഗമായി മുനിസിപ്പല്‍ ബസ് സ്റ്റാൻഡിൻെറ മുന്‍ഭാഗത്ത് പൈലിങ് പ്രവൃത്തി നടക്കുന്നതിനാല്‍ 13 മുതല്‍ മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിൻെറ പ്രവേശന കവാടം മുതല്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിൻെറ പ്രവേശന കവാടംവരെ ഗതാഗതം നിരോധിച്ചതായി കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി/സെക്കൻഡറി എയ്ഡഡ് പദ്ധതിപ്രകാരം ബാഗ്, യൂനിഫോം, കുട, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിനും പഠനത്തിന് ആവശ്യമായ ഇന്‍റര്‍നെറ്റ് ഡാറ്റ റീചാർജ് ചെയ്യുന്നതിനും ധനസഹായം നല്‍കുന്നു. 2000 രൂപ നിരക്കില്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍നിന്ന് ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് സ്ഥാപന മേധാവികള്‍ മുഖേന ഇടും. ജില്ലയിലെ സ്‌കൂള്‍ മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റുകള്‍ ഓണ്‍ലൈനായി ജൂണ്‍ 20നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ഇ-ഗ്രാന്റ്സ് സൈറ്റ് മുഖേന ലഭ്യമാക്കണം. ഫോണ്‍: 0468 2322712.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.