ഹോർട്ടി കോർപ് ജില്ല വിപണനകേന്ദ്രം മാറ്റരുത് -കോൺഗ്രസ്

അടൂർ: ഹോർട്ടി കോർപ്പി‍ൻെറ ജില്ല വിപണനകേന്ദ്രം പഴകുളത്തുനിന്ന്​ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഹോർട്ടി കോർപ് ജില്ല ഓഫിസ് ഉപരോധിച്ചു. നിലമായിരുന്ന സ്ഥലം ഹോർട്ടി കോർപ്പിനുവേണ്ടി നികത്തുകയും ഷെഡ്​ നിർമിച്ച് 10 വർഷത്തേക്ക് വാടകക്ക് നൽകുകയും ചെയ്തശേഷം വസ്തു മറിച്ചുവിൽക്കുന്ന ആവശ്യത്തിലേക്കാണ് ഉടമ ഇപ്പോൾ ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെടുന്നത്. ഇത് അന്യായമാണ്. ഇതിനെതിരെയാണ് ഉപരോധ സമരമെന്ന്​ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ്​ കമറുദ്ദീൻ മുണ്ടുതറയിൽ അധ്യക്ഷതവഹിച്ചു. നാസർ പഴകുളം മോനിമാവിള, റോസമ്മ സെബാസ്റ്റ്യൻ, നിസാർ ഫാത്തിമ, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. PTL ADR Horticorp ഹോർട്ടി കോർപ്പി‍ൻെറ ജില്ല വിപണനകേന്ദ്രം പഴകുളത്തുനിന്ന്​ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹോർട്ടി കോർപ് ജില്ല ഓഫിസ് ഉപരോധിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.