അ​ഭി​ജി​ത്ത്, അ​ന​ന്തു

പോ​ക്സോ: യു​വാ​ക്ക​ൾ പി​ടി​യി​ൽ

കോ​ന്നി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സു​ഹൃ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ളെ കോ​ന്നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ണ്ണി​ത്തോ​ട് മൂ​ഴി അ​ശ്വ​തി ഭ​വ​നം വീ​ട്ടി​ൽ അ​ന​ന്തു (26), ത​ണ്ണി​ത്തോ​ട് കൂ​ത്താ​ടി​മ​ൺ സ്വ​ദേ​ശി വ​ലി​യ​ത​റ​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ വി-​കോ​ട്ട​യം, വെ​ള്ള​പ്പാ​റ​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​ണ്. പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച അ​ഭി​ജി​ത്ത് പ​ത്ത​നം​തി​ട്ട​യി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സു​ഹൃ​ത്താ​യ അ​ന​ന്തു​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ദൃ​ശ്യ​ങ്ങ​ൾ പെ​ൺ​കു​ട്ടി​ക്ക് വാ​ട്സാ​പ്പി​ൽ അ​യ​ച്ചു​കൊ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​ന​ന്തു കു​ട്ടി​യെ പൂ​ങ്കാ​വി​ലു​ള്ള വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ചും പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ന്നി പൊ​ലീ​സ് അ​ന​ന്തു​വി​നെ വി-​കോ​ട്ട​യ​ത്തെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്നും അ​ഭി​ജി​ത്തി​നെ എ​റ​ണാ​കു​ള​ത്തു​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ രാ​ജ​ഗോ​പാ​ൽ, എ​സ്.​ഐ ശ്യാം, ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ സൈ​ഫു​ദ്ദീ​ൻ, അ​ഭി​ലാ​ഷ്, അ​മ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ​ കോ​ട​തി​ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - POCSO: Youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.