ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ

മ​ന്ത്രി വീ​ണാ ജോ​ർ​ജ്​ സം​സാ​രി​ക്കു​ന്നു

എ​ട്ടു റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കി​ഫ്‌​ബി മു​ഖേ​ന 1,16,000 കോ​ടി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ പൂ​ർ​ത്തീ​ക​രി​ച്ച എ​ട്ടു റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ഒ​രു ദ​ശാ​ബ്ദ കാ​ല​ത്തി​നു​ള്ളി​ൽ ബൃ​ഹ​ത് പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് മു​ന്നേ​റ്റം ഉ​ണ്ടാ​യ​താ​യി അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. നാ​ടി​ന്റെ ആ​വ​ശ്യ​വും സ്വ​പ്ന​വു​മാ​യ തു​മ്പ​മ​ൺ-​കു​ള​ന​ട പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മ​ണ്ണാ​ക്ക​ട​വ് പാ​ലം അ​ടു​ത്ത​വാ​രം തു​റ​ന്നു ന​ൽ​കു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

വ​യ​റ​പ്പു​ഴ പാ​ലം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ 69 റോ​ഡു​ക​ൾ ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കെ.​എ​സ്.​ടി.​പി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ആ​ർ. ദീ​പ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സ​വി​ത അ​ജ​യ​കു​മാ​ർ, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പോ​ൾ രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് സാ​വി​ത്രി ഭ​ദ്ര​ൻ, അം​ഗ​ങ്ങ​ളാ​യ പി.​ടി. സു​രേ​ഷ്, എം. ​എ​ലി​സ​ബ​ത്ത്, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജി. ​ബാ​ബു​രാ​ജ​ൻ, കെ.​എ​സ്.​ടി.​പി അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സ്റ്റെ​മേ​ഴ്സ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Chief Minister inaugurated eight roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.