ഇ​ട​മു​റി​യി​ലെ പു​ഴു പി​ടി​ച്ച പെ​രു​മ​ര​ങ്ങ​ൾ

റോ​ഡ​രി​കി​ലെ പെ​രു​മ​ര​ത്തി​ൽ പു​ഴു​ശ​ല്യം രൂ​ക്ഷം​

റാ​ന്നി: റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന പെ​രു​മ​ര​ങ്ങ​ളി​ല്‍നി​ന്ന് പു​ഴു​ശ​ല്യം വ​ർ​ധി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്നു. ഇ​ട​മു​റി റ​ബ​ർ ബോ​ർ​ഡ് പ​രീ​ക്ഷ​ണ തോ​ട്ട​ത്തി​ലെ പെ​രു​മ​ര​ങ്ങ​ളാ​ണ് പു​ഴു ശ​ല്യം മൂ​ലം നാ​ട്ടു​കാ​രെ പൊ​ല്ലാ​പ്പി​ലാ​ക്കു​ന്ന​ത്. മു​ക്ക​ട-​ഇ​ട​മ​ണ്‍-​അ​ത്തി​ക്ക​യം എം.​എ​ല്‍.​എ റോ​ഡി​ല്‍ തോ​മ്പി​ക്ക​ണ്ടം മു​ത​ല്‍ ഇ​ട​മു​റി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ന് സ​മീ​പം വ​രെ യാ​ത്ര ദു​ഷ്ക്ക​ര​മാ​യി.

മ​ര​ത്തി​ൽ​നി​ന്ന് പു​ഴു​ക്ക​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലേ​ക്കും യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തേ​ക്കും വീ​ഴു​ന്ന​ത് പ​തി​വാ​യ​തോ​ടെ ഈ ​വ​ഴി ന​ട​ന്നു​പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​തി​ന്റെ ഇ​ര​ക​ളാ​കു​ന്ന​ത്. പു​ഴു​ക്ക​ൾ ദേ​ഹ​ത്ത് വീ​ണ് ചൊ​റി​ച്ചി​ലും ത​ടി​പ്പും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കു​ട്ടി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ​പു​ഴു​ക്ക​ളു​ടെ ശ​ല്യം കാ​ര​ണം അ​ല​ർ​ജി​യും മ​റ്റു ച​ർ​മ്മ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ​ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മ​ര​ത്തി​ൽ​നി​ന്ന് പു​ഴു​ക്ക​ൾ താ​ഴേ​ക്ക് വീ​ണു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റ​ബ​ർ ബോ​ർ​ഡ് അ​ധി​കൃ​ത​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ ഇ​ട​പെ​ട്ട് മ​ര​ത്തി​ലെ പു​ഴു​ക്ക​ളെ ന​ശി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - The persimmon tree on the roadside is infested with maggots.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.