"ഫോ​ൺ ന​മ്പ​റു​ക​ൾ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു'

പ​ത്ത​നം​തി​ട്ട: ഇ​ട​ത് സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി അ​ധ്യാ​പ​ക​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ അ​വ​രു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​കാ​ശ​ലം​ഘ​ന​വും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ക​ൾ​ക്ക് വി​രു​ദ്ധ​വു​മാ​ണെ​ന്ന് കെ.​പി.​എ​സ്.​ടി.​എ ജി​ല്ല സ​മി​തി.

സ​ർ​വി​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ജീ​വ​ന​ക്കാ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. 286 മാ​സ​ത്തെ ഡി.​എ, 2019ലെ ​ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ര​ണ്ട് ഗ​ഡു കു​ടി​ശ്ശി​ക, 2024ൽ ​ന​ട​ക്കേ​ണ്ട ശ​മ്പ​ള​പ​രി​ഷ്ക​ര​ണം, 2016 മു​ത​ൽ 2021 വ​രെ ജോ​ലി ചെ​യ്ത അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം, 2021 മു​ത​ൽ ത​ട​ഞ്ഞു​വെ​ക്ക​പ്പെ​ട്ട നി​യ​മ​നാം​ഗീ​കാ​ര​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ക​വ​ർ​ന്നെ​ടു​ക്ക​ലു​ക​ളും അ​ധ്യാ​പ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ളും മൂ​ലം അ​ധ്യാ​പ​ക​രു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട സ​ർ​ക്കാ​ർ ത​ട്ടി​ക്കൂ​ട്ട് പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തെ അ​വ​ഹേ​ളി​ക്ക​ലാ​ണെ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്റ്​ ഫി​ലി​പ്പ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - "Phone numbers are being misused"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.