ന​വീ​ക​രി​ച്ച ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ പൈ​ല​റ്റ് പ്രോ​ജ​ക്ടി​ന് ജി​ല്ല​യി​ല്‍ തു​ട​ക്കം

പ​ത്ത​നം​തി​ട്ട: ജ​ന​ന​ദി​നം മു​ത​ല്‍ ക​ന്നു​കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച, ആ​രോ​ഗ്യം, പോ​ഷ​ണം, പ്ര​ജ​ന​നം എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ന​വീ​ക​രി​ച്ച ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ പൈ​ല​റ്റ് പ്രോ​ജ​ക്ടി​ന് (ഡി​ജി​റ്റ​ല്‍ സ്പെ​ഷ​ല്‍ ലൈ​വ്സ്റ്റോ​ക്ക് ബ്രീ​ഡി​ങ് പ്രോ​ഗ്രാം (ഡി-​എ​സ്.​എ​ല്‍.​ബി.​പി) ജി​ല്ല​യി​ല്‍ തു​ട​ക്കം.

ക​ന്നു​കാ​ലി​ക​ളു​ടെ ആ​ദ്യ ഗ​ര്‍ഭ​ധാ​ര​ണ പ്രാ​യം, ആ​ദ്യ പ്ര​സ​വ പ്രാ​യം എ​ന്നി​വ കു​റ​ച്ച് ഉ​ല്‍പാ​ദ​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ക, ക​ര്‍ഷ​ക​ര്‍ക്ക് സാ​ങ്കേ​തി​ക മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളും സാ​മ്പ​ത്തി​ക പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ല്‍കി വ​രു​മാ​നം ഉ​യ​ര്‍ത്തു​ക, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള ക​ന്നു​കാ​ലി ആ​ശ്രി​ത​ത്വം കു​റ​ച്ച് സ്വ​യം​പ​ര്യാ​പ്ത ക്ഷീ​ര​മേ​ഖ​ല സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ക​ന്നു​കു​ട്ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍, ഇ​യ​ര്‍ ടാ​ഗി​ങ്, വാ​ക്സി​നേ​ഷ​ന്‍, ധാ​തു​മി​ശ്രി​ത വി​ത​ര​ണം, കൃ​ത്രി​മ ഗ​ര്‍ഭ​ധാ​ര​ണം, ഗ​ര്‍ഭ​നി​ര്‍ണ​യം, വ​ള​ര്‍ച്ച വി​ല​യി​രു​ത്ത​ല്‍ എ​ന്നി​വ ഘ​ട്ടം​ഘ​ട്ട​മാ​യി ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​റ​പ്പാ​ക്കും.

തീ​റ്റ സം​ഭ​ര​ണം, വി​ത​ര​ണം, ഡേ​റ്റാ രേ​ഖ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കും. കേ​ര​ള ഡി​ജി​റ്റ​ല്‍ യൂ​നി​വേ​ഴ്‌​സി​റ്റി വി​ക​സി​പ്പി​ച്ച ഇ-​സ​മൃ​ദ്ധ സോ​ഫ്‌​റ്റ് വെ​യ​റി​ലൂ​ടെ പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്ത​നം നി​രീ​ക്ഷി​ച്ച് രേ​ഖ​പ്പെ​ടു​ത്തും. ജി​ല്ല​യി​ല്‍ 800 ക​ന്നു​കു​ട്ടി​ക​ളെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും. സം​സ്ഥാ​ന പ്ലാ​ന്‍ ബ​ജ​റ്റി​ല്‍ നി​ന്നു​ള്ള 49.68 ല​ക്ഷം രൂ​പ​യാ​ണ് 800 ക​ന്നു​കു​ട്ടി​ക​ള്‍ക്കാ​യു​ള്ള ആ​കെ പ​ദ്ധ​തി​വി​ഹി​തം. ഒ​രു പ​ശു​ക്കു​ട്ടി​യെ വ​ള​ര്‍ത്തി അ​തി​ന്റെ ആ​ദ്യ പ്ര​സ​വം എ​ത്തു​ന്ന​ത് വ​രെ​യു​ള്ള ആ​കെ ചെ​ല​വി​ന്റെ 50 ശ​ത​മാ​നം തു​ക അ​താ​യ​ത് പ​ര​മാ​വ​ധി 30,000 രൂ​പ സ​ബ്സി​ഡി​യാ​യി ക​ര്‍ഷ​ക​ന് ല​ഭി​ക്കും.

Tags:    
News Summary - Pilot project of revamped calf care scheme begins in district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.