ടി.എസ്. ജോൺ അനുസ്മരണം

മല്ലപ്പള്ളി: ദീർഘവീക്ഷണവും ദർശനവുമുള്ള ജനനേതാവായിരുന്നു ടി.എസ്. ജോൺ എന്ന്​ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ. നിയമസഭ മുൻ സ്പീക്കറും മുൻ ഭക്ഷ്യമന്ത്രിയുമായിരുന്ന ടി.എസ്. ജോണിന്‍റെ ആറാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ്​ മല്ലപ്പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എസ്. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ലൈല അലക്സാണ്ടർ, പഞ്ചായത്ത് അംഗം എസ്. വിദ്യാമോൾ, അനിൽ കയ്യാലാത്ത് എന്നിവർ സംസാരിച്ചു. 1939ൽ കവിയൂരിലാണ് ടി.എസ്. ജോൺ ജനിച്ചത്. കവിയൂർ പഞ്ചായത്ത് അംഗമായിരുന്നു. 1970, 77, 82, 96 വർഷങ്ങളിൽ കല്ലൂപ്പാറയിൽനിന്ന്​ കേരള കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭംഗമായി. 1976ൽ സ്പീക്കറും 1978ൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയുമായി. ----------- ഫോട്ടോ ടി.എസ്. ജോൺ അനുസ്മരണ സമ്മേളനം മല്ലപ്പള്ളിയിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.