zd

പ്രളയത്തിന് കരുതലായി തോണിയിറക്കി വാലില്ലാപ്പുഴ മഹല്ല് ചാരിറ്റി വാഴക്കാട്: പ്രളയത്തിൽ ആദ്യം വെള്ളം കയറുന്ന വാഴക്കാട് ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശമായ ആറാം വാർഡ് വാലില്ലാപ്പുഴയിൽ മഹല്ല് ചാരിറ്റിയുടെ തോണി നാടിനു സമർപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. ജമീല, വാഴക്കാട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം.സി. കുഞ്ഞിമോയിൻകുട്ടി, വാഴക്കാട് സബ് ഇൻസ്പെക്ടർ സുധീഷ് മോൻ, മെഡിക്കൽ ഓഫിസർ ഡോക്ടർ മുഹമ്മദ് അമീൻ, വൈസ് പ്രസിഡൻറ്​ ജൈസൽ എളമരം, വാർഡ് മെംബർ കെ.എ. സലീം, കെ.ടി. ശിഹാബ്, സി.പി.ഒ അരുൺ, മഹല്ല് ചാരിറ്റി ഭാരവാഹികളായ വലിയവീട്ടിൽ വീരാൻ ഹാജി, കെ.എം. ബഷീർ, കണ്ണാംപുറത്ത് ബഷീർ, മുഹമ്മദ് കുഞ്ഞാൻ, കെ.പി. സലീം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.