കയ്യറയിൽ തരിശിട്ട കൃഷിനിലങ്ങളിലൊന്ന്
മുണ്ടൂർ: വന്യമൃഗശല്യം പെരുകിയതോടെ മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളിൽ കർഷകർ കൃഷി നിലങ്ങൾ തരിശിടുന്നു. കൃഷി നിലങ്ങൾ സംരക്ഷിക്കുന്നതിന് സ്വന്തം നിലക്ക് സൗരോർജ വേലി നിർമിച്ചവരുണ്ടെങ്കിലും കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ കൃഷി നശിപ്പിക്കുന്ന പ്രവണതക്ക് കുറവില്ല.
കൃഷി ചെലവിലെ വർധന, കൃഷി നിപുണരായ തൊഴിലാളികളുടെ ലഭ്യതക്കുറവ് എന്നിവ കാരണം കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ സ്വീകരിക്കുന്നവരുടെ എണ്ണവും കൂടി. സ്വന്തമായി സ്ഥലങ്ങളുള്ളവർ കൃഷി ചെയ്യാത്ത സന്ദർഭങ്ങളിൽ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ഇറക്കാറുണ്ട്. വന്യമൃഗശല്യഭീതി കാരണം പാട്ടകൃഷിക്കാരും വനാതിർത്തി പ്രദേശങ്ങളിൽ കൃഷിയിറക്കാൻ മുതിരുന്നില്ല. ഈ മേഖലയിൽ നെല്ല്, വാഴ, തെങ്ങ് എന്നിവയാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയിരുന്നത്. കാട്ടാന, പന്നി എന്നിവ കാടിറങ്ങിയാൽ ഇത്തരം വിളകളാണ് നശിപ്പിക്കുന്നത്. മൂന്ന് വർഷത്തിനകം ഈ പ്രദേശങ്ങളിൽ മുക്കാൽ കോടിയോളം രൂപ വിലമതിക്കുന്ന വിളനാശം സംഭവിച്ചതായി കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.