ആളിയാർ ജലം ചിറ്റൂർ പുഴയിലേക്ക് തുറന്നതിനെ തുടർന്ന് പൂടൂർ ചെക്ഡാം കവിഞ്ഞൊഴുകുന്നു
പാലക്കാട്: പറമ്പിക്കുളം-ആളിയാർ കാരാർ പ്രകാരം തമിഴ്നാട്ടിൽനിന്ന് ലഭിക്കുന്ന ജലം ചിറ്റൂർ പുഴയിലേക്ക് ഒഴുക്കിയതോടെ കിഴക്കൻ മേഖയിലെയും ഭാരപ്പുഴയിലെയും ജലക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് ചിറ്റൂർ പുഴ സ്രോതസ്സാക്കിയ ശുദ്ധജല പദ്ധതികൾക്ക് ആവശ്യമായ വെള്ളം ഉറപ്പാക്കാൻ ഡാം പുഴയിലേക്ക് തുറന്നത്.
സെക്കൻഡിൽ 150 ഘനയടി തോതിലാണ് പുഴയിലേക്ക് ജലം തുറന്നിട്ടുള്ളത്. കടുത്ത വേനലിൽ പുഴയിലെ ചെക്ഡാമുകൾ വരൾച്ചയിലേക്ക് നീങ്ങിയതോടെ ചിറ്റൂർ-ഭാരപ്പുഴ സ്രോതസ്സാക്കിയ ശുദ്ധജല പദ്ധതികളിലെ ജലവിതരണത്തെ ബാധിച്ചു തുടങ്ങിയിരുന്നു. ഇതോടെയാണ് ആളിയാറിൽനിന്ന് വെള്ളം ചിറ്റൂർ പുഴിയിലേക്ക് ഒഴുക്കിയത്.
പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം ഒരു ജലവർഷത്തിൽ മണക്കടവ് വെയറിൽ 7.25 ടി.എം.സി ജലത്തിന് കേരളത്തിനർഹയുണ്ട്. ഇതിനുപുറമെ ഭാരതപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുന്നതിന് 2.5 ടി.എം.സി ജലത്തിനും അർഹതയുണ്ട്. കേരളത്തിന് അർഹതപ്പെട്ട ജലം ഉറപ്പാക്കി മാത്രമേ കേരള ഷോളയാർ റിസർവോയറിൽനിന്ന് പറമ്പിക്കുളത്തേക്ക് ജലം തിരിച്ചുവിടാവൂ എന്നും വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.