കൊല്ലങ്കോട്: പുത്തൻപാടത്ത് വീണ്ടും കാട്ടാനകൾ നെൽകൃഷി നശിപ്പിച്ചു. പുത്തൻപാടം ശങ്കരൻ, കനകൻ, നരേന്ദ്രൻ എന്നിവരുടെ രണ്ടേക്കർ നെൽപ്പാട ശേഖരമാണ് രണ്ട് ആനകൾ നശിപ്പിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ സമാന രീതിയിൽ കാട്ടാനകളെത്തി നരേന്ദ്രന്റെ മൂന്നേക്കർനെൽപ്പാടം നശിപ്പിച്ചിരുന്നു.
വനം വകുപ്പിന്റെയും കർഷകരുടെയും വൈദ്യുത വേലി തകർത്താണ് കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും കാട്ടാനകൾ താണ്ടവമടുന്നത്. രണ്ട് ദിവസമായി വനംവകുപ്പും ദ്രുതകർമ സേനയും കൊശവൻകോട്ടിലെ പുലി കുടുങ്ങിയതിന് പിറകിലായതിനാൽ കാട്ടാനകളുടെ ആക്രമണം നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. 25,000 രൂപയുടെ സ്വകാര്യ വൈദ്യുത വേലിയാണ് കാട്ടാനകൾ തകർത്തത്.
പുത്തൻ പാടം, തോട്ടം, പറത്തോട് എന്നീ സങ്കേതങ്ങൾ ഉള്ളതിനാൽ അടിയന്തിരമായി ശല്യക്കാരായ കാട്ടാനകളെ തുരത്തണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.