വാ​ക്കോ​ട് നി​ര​വി​ൽ വ​നം

വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്

പുലി: വാക്കോട് നിരവിൽ വനം വകുപ്പ് കൂടും കാമറയും സ്ഥാപിച്ചു

ത​ച്ച​മ്പാ​റ: പാ​ല​ക്ക​യം വാ​ക്കോ​ട് നി​ര​വ് ഭാ​ഗ​ത്ത് വ​ള​ർ​ത്താ​ടു​ക​ളെ പു​ലി കൊ​ന്ന സ്ഥ​ല​ത്ത് പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ടും നി​രീ​ക്ഷ​ണ കാ​മ​റ​യും സ്ഥാ​പി​ച്ചു. ത​ച്ച​മ്പാ​റ വാ​ക്കോ​ട് ആ​ക്ക​മ​റ്റ​ത്തി​ൽ ത​ങ്ക​പ്പ​ൻ എ​ന്ന ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ പ​റ​മ്പി​ലാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട് ഒ​രു​ക്കി​യ​ത്.

തൊ​ട്ട​ടു​ത്ത സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​യും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വാ​ക്കോ​ട് നി​ര​വ് ഭാ​ഗ​ത്തി​റ​ങ്ങി​യ പു​ലി ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ ഏ​ഴ് വ​ള​ർ​ത്താ​ടു​ക​ളെ പി​ടി​കൂ​ടി കൊ​ന്നി​രു​ന്നു. ര​ണ്ട് വ​ള​ർ​ത്താ​ടു​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് കാ​ണാ​താ​വു​ക​യും ചെ​യ്തു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​ള​ർ​ത്താ​ടു​ക​ളെ ആ​ക്ര​മി​ച്ച വ​ന്യ​മൃ​ഗ​ത്തെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് കാ​മ​റ​യും പി​ടി​കൂ​ടു​ന്ന​തി​ന് കൂ​ടും സ്ഥാ​പി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് കൂ​ട് സ​ജ്ജീ​ക​രി​ച്ച​ത്. പാ​ല​ക്ക​യം ഡ​പ്യൂ​ട്ടി റെ​യി​ഞ്ച് ഓ​ഫീ​സ​ർ കെ.​മ​നോ​ജും ദ്രു​ത പ്ര​തി​ക​ര​ണ സം​ഘ​വും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് വാ​ക്കോ​ട​ൻ മ​ല​യ​ടി​വാ​ര പ്ര​ദേ​ശ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ കൂ​ടൊ​രു​ക്കി വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യി​രു​ന്നു.

ഈ ​മേ​ഖ​ല​യി​ൽ ഉ​പ​ജീ​വ​ന​ത്തി​നാ​യി മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ത് കാ​ര​ണം പു​ലി ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പു​ലി ആ​ക്ര​മി​ച്ച് കൊ​ല​പെ​ടു​ത്തി​യ മൂ​ന്ന് വ​ള​ർ​ത്താ​ടു​ക​ളും ഗ​ർ​ഭി​ണി​യാ​യി​രു​ന്നു.

Tags:    
News Summary - Tiger: Forest department installs trap and camera in Vaikodu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.