പുലിയിറങ്ങിയ വാക്കോട് നിരവിൽ കെ. ശാന്തകുമാരി
എം.എൽ.എ സന്ദർശിക്കുന്നു
തച്ചമ്പാറ: പാലക്കയം വാക്കോട് നിരവ് ഭാഗത്ത് വളർത്താടുകളെ പുലി കടിച്ചുകൊന്ന സ്ഥലത്ത് പുലിയെ പിടികൂടാൻ കൂടും സ്ഥലത്തെത്തുന്ന വന്യമൃഗങ്ങളെ നിരീക്ഷിക്കാൻ കാമറയും സ്ഥാപിക്കും. പ്രദേശവാസികളുടെ ആശങ്കയകറ്റാനും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുമാണിത്.
വാക്കോട് ആക്കമറ്റത്തിൽ തങ്കപ്പൻ എന്ന ജോർജ് ജോസഫിന്റെ ഏഴ് വളർത്താടുകളെയാണ് പുലി കടിച്ച് കൊന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ വീടിനടുത്ത് മേയാൻ വിട്ടതും കെട്ടിയിട്ടതുമായ ആടുകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
രണ്ട് ആടുകളെ കാണാതാവുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് വനപാലകരും ദ്രുത പ്രതികരണ സംഘവും സ്ഥലത്തെത്തി.കെ.ശാന്തകുമാരി എം.എൽ.എയും സ്ഥലം സന്ദർശിച്ചു. വാക്കോട് നിരവ് പ്രദേശങ്ങളിലും പരിസരങ്ങളിലും വനപാലകരും ആർ.ആർ.ടി.യും പകലും രാത്രിയും റോന്തുചുറ്റലും നിരീക്ഷണവും തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.