ത​ച്ച​നാ​ട്ടു​ക​ര​യി​ലെ ഹ​രി​ത​ക​ർ​മ​സേ​ന പ​റ​ന്നൂ, സ്വ​പ്‌​ന​ച്ചി​റ​കി​ലേ​റി

ത​ച്ച​നാ​ട്ടു​ക​ര: നാ​ടി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ സ്നേ​ഹ​സ​മ്മാ​ന​മാ​യി ആ​കാ​ശ​യാ​ത്ര. ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്കാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​എം. സ​ലീം സ്വ​പ്നയാ​ത്ര​യൊ​രു​ക്കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളി​ൽ​നി​ന്നു​മു​ള്ള 30 ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​ണ് വി​മാ​ന യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

69 വ​യ​സ്സു​കാ​രി​യാ​യ ര​ത്‌​ന​കു​മാ​രി​യും 66 കാ​രി​യാ​യ ഖ​ദീ​ജ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റി​യ​ത്. ക​രി​പ്പൂ​രിൽ​നി​ന്ന് രാ​വി​ലെ കൊ​ച്ചി​യി​ലേ​ക്കാ​ണ് വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് കൊ​ച്ചി​ൻ മെ​ട്രോ, ബോ​ട്ട് സ​ർ​വി​സ്, വാ​ട്ട​ർ മെ​ട്രോ, ലു​ലു​മാ​ൾ, സു​ഭാ​ഷ് പാ​ർ​ക്ക് തു​ട​ങ്ങി ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ന്ന വി​സ്മ​യ കാ​ഴ്ച​ക​ൾ യാ​ത്രാം​ഗ​ങ്ങ​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി.​എം. സ​ലീം, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സി.​പി. സു​ബൈ​ർ, ത​ങ്കം മ​ഞ്ചാ​ടി​ക്ക​ൽ, എ.​കെ. വി​നോ​ദ്, ഇ.​എം. ന​വാ​സ്, കോ​ഓ​ഡി​നേ​റ്റ​ർ പി. ​റാ​ഷി​ദ് എ​ന്നി​വ​രും യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​യി. സ്പോ​ൺ​സ​ർ​മാ​രെ ക​ണ്ടെ​ത്തി​യാ​ണ് യാ​ത്ര​ക്കു​ള്ള ചെ​ല​വ് തു​ക സം​ഘ​ടി​പ്പി​ച്ച​ത്.

News Summary - The green task force in Thachannattukara took flight, soaring into the dream skies.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.