ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ

ഈസ്റ്റ് ഒറ്റപ്പാലം പഴയ പാലത്തിന് സമീപം മണ്ണിടിഞ്ഞു; ഗതാഗതക്കുരുക്ക് രൂക്ഷം

ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട് - കു​ള​പ്പു​ള്ളി പാ​ത​യി​ൽ ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പം ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ൽ. ഇ​തേ തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​യി. പ​ഴ​യ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പ​ണി​യു​ന്ന പു​തി​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന് മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ മ​ണ്ണെ​ടു​പ്പാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ലി​നു​ണ്ടാ​യ ഭാ​ഗ​ത്ത് പാ​ത​യോ​ട് ചേ​ർ​ന്ന് വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തോ​ടെ നേ​ര​ത്തെ സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച​താ​ണ് ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

സു​ര​ക്ഷ​യെ മു​ൻ നി​ർ​ത്തി ബാ​രി​ക്കേ​ഡു​ക​ൾ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ ഒ​റ്റ​വ​രി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം ദു​ർ​ഘ​ട​മാ​യി. വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ട്ടു​പോ​കാ​നാ​കാ​തെ നീ​ണ്ട നി​ര​യാ​യാ​ണ് കി​ട​ന്ന​ത്. പ​ടി​ഞ്ഞാ​റ് ക​ണ്ണി​യം​പു​റം പാ​ലം മു​ത​ൽ കി​ഴ​ക്ക് പ​ത്തൊ​മ്പ​താം മൈ​ൽ വ​രേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ദൃ​ശ്യ​മാ​യി​രു​ന്നു. ഒ​ടു​വി​ൽ ഭാ​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി മ​റ്റു​ള്ള​വ ക​ട​ത്തി​വി​ട്ടു. പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നും കു​ള​പ്പു​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ല​ക്കി​ടി മം​ഗ​ലം വ​ഴി​യും കു​ള​പ്പു​ള്ളി​യി​ൽ നി​ന്നും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വാ​ണി​യ​കു​ള​ത്ത് നി​ന്നും കോ​ത​കു​റു​ശ്ശി വ​ഴി മം​ഗ​ല​ത്തെ​ത്തും വി​ധ​ത്തി​ലാ​യി​രു​ന്നു ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 

Tags:    
News Summary - Landslide near the old bridge at East Ottapalam; traffic congestion severe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.