മണ്ണാർക്കാട്: യാത്രക്കാരെ തടഞ്ഞ് വാഹനം തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു പേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകൽ സ്വദേശി അവറാൻ (54), അലനല്ലൂർ സ്വദേശികളായ നൗഫൽ, അഫ്സൽ, ഷഫീഖ്, കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 23ന് മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡിൽ പാറപുറത്ത് വെച്ച് രാത്രി 12നായിരുന്നു സംഭവം.
ചിറക്കൽപടി സ്വദേശി അബ്ദുൽ നാസറിന്റെ താർ ജീപ്പാണ് തട്ടിയെടുത്തത്. നാസറിന്റെ മക്കളായ മുഹമ്മദ് ജസീൽ (18), മുഹമ്മദ് ജിഷാൻ (4) എന്നിവർ ജീപ്പിൽ ഡ്രൈവർ സുനിജിത്തിനൊപ്പം സിനിമ കണ്ടു മടങ്ങുമ്പോൾ പ്രതികൾ വാഹനം തടഞ്ഞു യാത്രക്കാരെ പുറത്തിറക്കി മർദിച്ചശേഷം വാഹനവുമായി കടന്നു കളയുകയായിരുന്നു.
പ്രതി അവറാനെതിരെ വേറെയും കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.