ബ​സ് സ്റ്റോ​പ്പ് ക്ര​മീ​ക​ര​ണ​മി​ല്ലാ​ത്ത​ത് കാ​ര​ണം അ​പ​ക​ടം കൂ​ടി​യ

മു​ണ്ടൂ​ർ ടൗ​ൺ

കുംഭച്ചൂടിലും യാത്രക്കാർക്ക് പെരുവഴി ശരണം; ബസുകൾ നിർത്തുന്നത് തോന്നുംപടി

മു​ണ്ടൂ​ർ: കും​ഭ​ച്ചൂ​ടി​ലും വ​ഴി​യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ ത​ന്നെ. ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മു​ണ്ടെ​ങ്കി​ലും ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് വി​ന​യാ​കു​ന്നു. താ​ണാ​വ് - നാ​ട്ടു​ക​ൽ ദേ​ശീ​യ​പാ​ത 966 ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച​പ്പോ​ൾ പു​തു​താ​യി സ്ഥാ​പി​ച്ച ബ​സ് കാ​ത്തു​നി​ൽ​പ്പ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​ല്ല. കാ​ഞ്ഞി​ര​പ്പു​ഴ, ക​രി​മ്പ, മു​ണ്ടൂ​ർ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ അ​തി​ർ​ത്തി സ്ഥ​ല​മാ​യ ഒ​ല​വ​ക്കോ​ട് സ​മീ​പം താ​ണാ​വ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. ക​രി​മ്പ, മു​ണ്ടൂ​ർ, പു​തു​പ്പ​രി​യാ​രം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബ​സ് കാ​ത്തു​നി​ൽ​പ്പ് കേ​ന്ദ്ര​ങ്ങ​ളെ പ​റ്റി​യാ​ണ് വ്യാ​പ​ക പ​രാ​തി.

മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ബ​സ് സ്റ്റോ​പ്പി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്. മു​ണ്ടൂ​ർ ക​യ​റം കോ​ട്, തു​പ്പ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ബ​സ് കാ​ത്തു​നി​ൽ​പ്പ് കേ​ന്ദ്ര​മി​ല്ല. ക​ല്ല​ടി​ക്കോ​ട് മാ​പ്പി​ള സ്കൂ​ൾ ക​വ​ല​ക്ക് സ​മീ​പം പു​തു​താ​യി സ്ഥാ​പി​ച്ച ബ​സ് കാ​ത്തു​നി​ൽ​പ്പ് കേ​ന്ദ്ര​ങ്ങ​ൾ നോ​ക്കു​കു​ത്തി​യാ​യി.

മു​ണ്ടൂ​ർ ടൗ​ൺ സി.​പി.​എം ഓ​ഫി​സ് പ​രി​സ​ര​ത്തെ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ക​ട്ടെ ബ​സ് നി​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച മ​ട്ടാ​ണ്. മു​ണ്ടൂ​ർ -തൂ​ത റോ​ഡി​നോ​ട് ചേ​ർ​ന്ന് മൂ​ന്നും കൂ​ടി​യ സെൻറ​ർ ആ​ണ് മു​ണ്ടൂ​ർ ടൗ​ൺ.ബ​സ് സ്റ്റോ​പ്പി​ന് ക​രി​മ്പ മു​ണ്ടൂ​ർ മേ​ഖ​ല​ക​ളി​ൽ ക്ര​മീ​ക​ര​ണം ഇ​ല്ല. ഇ​ത് അ​പ​ക​ട സാ​ഹ​ച​ര്യ​വും വ​ർ​ധി​പ്പി​ച്ചു. 

Tags:    
News Summary - Thanav - Natukal national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.