കൊല്ലങ്കോട്: ചാത്തൻപാറയിലെ ഗുരുതര കീടനാശിനി പ്രയോഗത്തിനെതിരെ അടിയന്തര നടപടി വേണമെന്ന് പരിസ്ഥിതി സമിതി. അശാസ്ത്രീയവും ഗുരുതരവുമായ കീടനാശിനികളാണ് മേഖലയിൽ ഉപയോഗിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
മാവിൻ തോട്ടത്തിൽ ഉപയോഗിച്ച കീടനാശിനികളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇവ വിദഗ്ദ്ധപരിശോധനക്ക് അയക്കും. സൈപെർ മെത്രിൻ അടങ്ങിയ കീടനാശിനി, സൾഫർ തുടങ്ങിയവയുടെ സാമ്പിളുകൾ ശേഖരിച്ചവയിൽ ഉൾപ്പെടും.
ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ചവരുടെ വീടും സ്ഥലവും പരിസ്ഥിതി സമിതി സന്ദർശിച്ചു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആൻഡ് കൺസെർവേഷൻ സൊസൈറ്റിയുടെ വൈൽഡ് ലൈഫ് ഓഫിസർ എസ്. ഗുരുവായൂരപ്പൻ, ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് സി. പ്രശാന്ത്, പ്രോജക്റ്റ് ഓഫിസർ എം. ജിതേഷ് തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്. ആരോഗ്യ പ്രശ്നമുണ്ടായ വി. കൃഷ്ണമൂർത്തിയെയും വീട്ടുകാരെയും കണ്ട് വിവരശേഖരണം നടത്തി.
മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാർഗ നിർദേശങ്ങൾ നൽകി. ഇവരുടെ വീടിന്റെ പരിസരത്തും മാന്തോപ്പിന്റെ പരിസരത്തും പതിനായിരക്കണക്കിന് ഉറുമ്പുകളും ചെറു ജീവികളും ചത്ത നിലയിൽ കണ്ടെത്തി. ജില്ല കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളും പഞ്ചായത്തുകളും സംയുക്തമായി അനധികൃത കീടനാശിനി പ്രയോഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സമിതി പരാതി നൽകി.
കൊല്ലങ്കോട്: മാവിന് തളിച്ച കീടനാശിനി ശ്വസിച്ച് നാലുപേർ ആശുപത്രിയിലായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ പൊലീസ്, ആരോഗ്യ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് തോണ്ടേക്കാട് പാടശേഖര സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.