ആലത്തൂർ ടൗൺ കോർട്ട് റോഡിലെ പഴയ കലുങ്കുകൾ പുനർനിർമാണത്തിനായി പൊളിക്കുന്നു
ആലത്തൂർ കോർട്ട് റോഡ് നവീകരണം തുടങ്ങി
ആലത്തൂർ: ടൗണിലെ കോർട്ട് റോഡ് മുതൽ പുതിയങ്കം തെക്കുമുറി വരെയുള്ള റോഡ് നവീകരണ പ്രവൃത്തികൾ തുടങ്ങി. ഇത് ഒരു റോഡാണെങ്കിലും മൂന്ന് ഭാഗമായി തിരിച്ചാണ് നവീകരണം നടത്തുന്നത്. അഞ്ച് കോടി രൂപയുടെതാണ് പദ്ധതി. മെയിൻ റോഡിൽനിന്ന് കോർട്ട് റോഡ് തുടങ്ങുന്ന താലൂക്കോഫീസ് റോഡ് മുതൽ സ്വാതി ജംഗ്ഷൻ ദേശീയ പാത വരെയാണ് ഒരു ഭാഗം.
സ്വാതി ജങ്ഷനിലെ ദേശീയപാത കഴിഞ്ഞ് പഞ്ചായത്താഫീസിന് മുൻഭാഗത്ത് കൂടി ഗാന്ധി ജംഗ്ഷൻ വരേയാണ് രണ്ടാം ഭാഗം. ഗാന്ധി ജങ്ഷനിൽ നിന്ന് പെരുങ്കുളം ഒറ്റവരി ഗ്രാമം വഴി പുതിയങ്കം തെക്കുമുറിയിലെ തൃപ്പാളൂർ - ചിറ്റിലഞ്ചേരി റോഡ് വരെയാണ് മൂന്നാം ഭാഗം. ഇതിൽ ആദ്യഭാഗം വരുന്ന കോർട്ട് റോഡിലെ കാനകൾ പുനർനിർമ്മിക്കുന്ന പ്രവർത്തിയാണ് തുടങ്ങിയിട്ടുള്ളത്. രണ്ടാം ഭാഗമായ സ്വാതി മുതൽ ഗാന്ധി ജങ്ഷൻ വരെ റോഡ് വീതി കൂട്ടിയായിരിക്കും നിർമ്മാണം. മൂന്നാം ഭാഗമായ ഗാന്ധി ജങ്ഷൻ മുതൽ തെക്കുമറി വരെ റോഡ് നവീകരണമായിരിക്കും നടക്കുക. ജലജീവൻ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെയാണ് കോർട്ട് റോഡിന്റെ സ്ഥിതി മോശമായത്. ബസ് സ്റ്റാൻഡിനും ലിങ്ക് റോഡിനുമിടയിലെ റോഡിന്റെ ഒരു വശത്ത് ഇരുചക്രവാഹനങ്ങളും മറുവശത്ത് ഓട്ടോ റിക്ഷകളും പാർക്ക് ചെയ്യുന്നതാണ് ഇവിടത്തെ ഗതാഗത കുരുക്കിന് കാരണം. ഇത് രണ്ടും നിയന്ത്രിച്ചാലെ റോഡ് നവീകരണം കൊണ്ട് പ്രയോജനമുണ്ടാകുകയുള്ളു. അല്ലെങ്കിൽ എത്ര നവീകരിച്ചാലും ടൗണിലെ ഗതാഗത കുരുക്ക് തുടർന്ന് കൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.