ത​ക​ർ​ന്ന പെ​രു​വെ​മ്പ്-​ക​ല്ല​ഞ്ചി​റ-​ത​ത്ത​മം​ഗ​ലം റോ​ഡ്

പെ​രു​വെ​മ്പ്-​ക​ല്ല​ഞ്ചി​റ-​ത​ത്ത​മം​ഗ​ലം റോ​ഡി​ൽ ദു​രി​ത​യാ​ത്ര

പെ​രു​വെ​മ്പ്: പെ​രു​വെ​മ്പ്-​ക​ല്ല​ഞ്ചി​റ-​ത​ത്ത​മം​ഗ​ലം റോ​ഡി​ലെ യാ​ത്ര ദു​രി​ത​മാ​യി. റീ​ടാ​റി​ങ്ങി​ന്റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചി​ട്ട റോ​ഡി​ൽ മാ​സ​ങ്ങ​ളാ​യി​ട്ടും റീ​ടാ​റി​ങ് ന​ട​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രും കാ​ൽ​ന​ട യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും തീ​രാ ദു​രി​ത​ത്തി​ലാ​ണ്.

പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന പെ​രു​വെ​മ്പ്-​ക​ല്ല​ഞ്ചി​റ-​ത​ത്ത​മം​ഗ​ലം റോ​ഡി​ൽ മെ​റ്റ​ൽ ത​ള്ളി​യ ശേ​ഷ​വും ടാ​റി​ങ് ന​ട​ത്താ​തെ മാ​സ​ങ്ങ​ളാ​യി ഉ​പേ​ക്ഷി​ച്ച് അ​വ​സ്ഥ​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും കൃ​ത്യ​മാ​യി മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല. മെ​റ്റ​ൽ ഇ​ള​കി​യ റോ​ഡി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​ത് റോ​ഡി​ൽ നി​ത്യ​കാ​ഴ്ച​യാ​യി​ട്ടു​ണ്ട്. ത​ത്ത​മം​ഗ​ലം പ്ര​ദേ​ശ​ത്തു​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

പൊ​ടി​പ​ട​ല​ങ്ങ​ൾ പ​റ​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി കൈ​ത്ത​റി സ്ഥാ​പ​ന​ങ്ങ​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു വെ​ക്കാ​ൻ സാ​ധി​ക്കാ​തെ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. എ​ത്ര​യും വേ​ഗം റോ​ഡി​ന്റെ റീ​ടാ​റി​ങ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം. റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സ​മ​രം ന​ട​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ൽ വീ​ണ്ടും സ​മ​ര രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് പെ​രു​വെ​മ്പ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് സു​രേ​ഷ് ബാ​ബു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് അ​ജീ​ഷ് കു​ന്നേ​ക്കാ​ട് എ​ന്നി​വ​ർ പ​റ​ഞ്ഞു. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി റീ ​ടാ​റി​ങ് ന​ട​ത്ത​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Tragic journey on the Peruvembu-Kallanchira-Thattamangalam road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.