ഒ​മ്പ​ത് മാ​സം​പ്രാ​യ​മാ​യ ഗർഭസ്ഥശിശുവിന്റെ ചേ​ത​ന​യ​റ്റ

ശ​രീ​രം കാ​ണി​ച്ചു​കൊ​ടു​ത്ത​പ്പോ​ൾ പൊ​ട്ടി​ക്ക​ര​യു​ന്ന പി​താ​വ്

നി​സാ​ർ. സ​മീ​പം സ​മാ​ധാ​ന​പ്പെ​ടു​ത്തു​ന്ന ബ​ന്ധു​ക്ക​ൾ

വിട...പൊന്നോമനേ, അന്ത്യചുംബനം നൽകി ആ പിതാവ് പൊട്ടിക്കരഞ്ഞു...

വ​ട​ക്കാ​ഞ്ചേ​രി: ജീ​വ​ന​റ്റ ആ ​കു​ഞ്ഞു ശ​രീ​ര​ത്തി​ൽ അ​വ​സാ​ന​മാ​യി ചും​ബ​നം ന​ൽ​കി​യ​പ്പോ​ൾ ആ ​പി​താ​വ് പൊ​ട്ടി​ക്ക​ര​ഞ്ഞു​പോ​യി. ‘‘ ഇ​നി ആ​ർ​ക്കും ഈ ​ഗ​തി വ​രു​ത്ത​രു​ത് പ​ട​ച്ചോ​നെ’’ എ​ന്ന് ഒ​മ്പ​ത് മാ​സം പ്രാ​യ​മാ​യ ഗർഭസ്ഥശിശുവിന്റെ ചേ​ത​ന​യ​റ്റ ശ​രീ​രം വാ​ങ്ങി ആ ​പി​താ​വ് പ​റ​ഞ്ഞ​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​ർ​ക്കും ക​ര​ച്ചി​ല​ട​ക്കാ​നാ​യി​ല്ല. തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി പ​രി​സ​ര​മാ​കെ ഇ​ന്ന​ലെ സ​ങ്ക​ട​ക്ക​ട​ലാ​യി മാ​റി​യി​രു​ന്നു.

പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൃ​ത്താ​ല മേ​ഴ​ത്തൂ​ർ സ്വ​ദേ​ശി​നി നൗ​ഷി​ജ​യാ​ണ് (29) ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥശിശുവിന്റെ ചേ​ത​ന​യ​റ്റ ശ​രീ​രം പി​താ​വാ​യ നി​സാ​റി​ന് ന​ൽ​കി​യ​ത്. ആ​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ണ്ടു​നി​ന്ന​വ​രും വി​തു​മ്പി​യ​തോ​ടെ തീ​രാ​നൊ​മ്പ​ര​മാ​യി ആ​ശു​പ​ത്രി പ​രി​സ​രം. പ്രി​യ​ത​മ​യും കു​ഞ്ഞും ന​ഷ്ട​പ്പെ​ട്ട യു​വാ​വി​നെ സാ​ന്ത്വ​നി​പ്പി​ക്കാ​ൻ ആ​ർ​ക്കും വാ​ക്കു​ക​ളി​ല്ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 16നാ​ണ് നൗ​ഷി​ജ​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ്വാ​സ​ത​ട​സ്സ​വും ബ്ലീ​ഡി​ങ്ങും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പ​ത്ത​ര​യോ​ടെ നൗ​ഷി​ജ​യെ ശ്വാ​സ​ത​ട​സ്സ​വും ര​ക്ത​സ്രാ​വ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ യു​വ​തി മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.  

Tags:    
News Summary - Farewell... my golden boy, the father burst into tears as he gave his last kiss...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.