94.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ 94.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ത​ല​ശ്ശേ​രി കൂ​ത്തു​പ​റ​മ്പ് പാ​റ​ൽ​ദേ​ശ​ത്ത് അ​ഞ്ജ​ലി വീ​ട്ടി​ൽ ഫ​ഹ​ദി(32)​നെ​യാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.45ന് ​വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലാ​ണ് സം​ഭ​വം. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​യ​ർ ബ​സി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഗു​ളി​ക രൂ​പ​ത്തി​ലാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. യു​വാ​വി​നെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. പ്രേ​മാ​ന​ന്ദ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ(​ഗ്രേ​ഡ്) വി. ​ദേ​വ​കു​മാ​ർ, സ​ന്തോ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​തീ​ഷ്, പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kannur native arrested with 94.5 grams of MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.