മ​ഴ​യി​ൽ കോ​ട്ടോ​പ്പാ​ടം തി​രു​വി​ഴാം​കു​ന്ന് റോ​ഡി​ൽ അ​ഴു​ക്ക്

ചാ​ലി​ലെ വെ​ള്ളം റോ​ഡി​ൽ പ​ര​ന്നൊ​ഴു​കു​ന്നു

മഴയിൽ റോഡിലൂടെ മാലിന്യം ഒഴുകിയെത്തി; യാത്രക്കാർ ദുരിതത്തിൽ

അ​ല​ന​ല്ലൂ​ർ: ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഉ​ണ്ടാ​യ മ​ഴ​യി​ൽ കോ​ട്ടോ​പ്പാ​ടം തി​രു​വി​ഴാം​കു​ന്ന് റോ​ഡി​ൽ പാ​റ​പ്പു​റ​ത്ത് ച​ളി​വെ​ള്ളം റോ​ഡി​ലൂ​ടെ പ​ര​ന്ന് ഒ​ഴു​കി. ച​പ്പും ച​വ​റും നി​റ​ഞ്ഞ ച​ളി​വെ​ള്ള​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​കാ​ർ​ക്കും യാ​ത്ര ദു​രി​ത​മാ​യി.

ക​ഴി​ഞ്ഞ മാ​സം പി.​ഡ​ബ്ല്യൂ.​ഡി വ​കു​പ്പി​ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​തി​നാ​ൽ കു​റ​ച്ച് ഭാ​ഗം പി.​ഡ​ബ്ല്യു.​ഡി അ​ഴു​ക്ക് ചാ​ൽ നി​ർ​മി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് റോ​ഡി​ന്‍റെ 200 മീ​റ്റ​റി​ൽ ച​ളി വെ​ള്ളം ഒ​ഴു​കു​ന്ന​ത് ഇ​ല്ലാ​താ​യി. നൂ​റ് മീ​റ്റ​റി​ല​ധി​കം കൂ​ടി അ​ഴു​ക്ക് ചാ​ൽ നി​ർ​മ്മി​ക്കേ​ണ്ട​താ​യി​രു​ന്നു.

അ​ഴു​ക്ക് ചാ​ൽ മു​ഴു​വ​ൻ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം അ​ല​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ക​ള​ഭം രാ​ധ​കൃ​ഷ്ണ​ൻ തി​ങ്ക​ളാ​ഴ്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - Garbage flows down the road during the rain; commuters in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.