മ​ണ്ണൂ​ർ തെ​ഞ്ചേ​രി പാ​ട​ശേഖരത്തി​െല ത​രി​ശി​ട്ട നെ​ൽ​വ​യ​ൽ

നെ​ല്ല് സം​ഭ​ര​ണ വി​ല ല​ഭ്യ​മാ​യി​ല്ല; മ​ണ്ണൂ​രി​ൽ ര​ണ്ടാം​ വി​ള​യും ത​രി​ശി​ടാ​ൻ ക​ർ​ഷ​ക​ർ

പ​ത്തി​രി​പ്പാ​ല: സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല നാ​ല് മാ​സ​മാ​യി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ ര​ണ്ടാം​വി​ള കൃ​ഷി​യും ഉ​പേ​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്നു. മ​ണ്ണൂ​ർ ന​ഗ​രി​പ്പു​റം തെ​ഞ്ചേ​രി​പാ​ട​ത്തെ 20ഓ​ളം വ​രു​ന്ന ക​ർ​ഷ​ക​രാ​ണ് ര​ണ്ടാം വി​ള ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം ക​ർ​ഷ​ക​ർ ഒ​ന്നാം​വി​ള​യും പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാം​വി​ള​യി​ലെ നെ​ല്ല് സം​ഭ​രി​ക്കാ​ൻ വൈ​കി​യ​തോ​ടെ നെ​ല്ല് മാ​സ​ങ്ങ​ളോ​ളം വ​യ​ലി​ലും വീ​ട്ടു​മു​റ്റ​ത്തു​മാ​യി കെ​ട്ടി​ക്കി​ട​ന്നി​രു​ന്നു.

ര​ണ്ടാം​വി​ള​യി​ൽ നെ​ല്ലി​ന്‍റെ വി​ള​വ് വ​ർ​ധ​ന​യും കൂ​ടു​ത​ലാ​യ​തോ​ടെ സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണ​ത്തി​ൽ കാ​ല​താ​മ​സ​വും നേ​രി​ട്ടു. അ​ന്ന് ര​ണ്ടു ശ​ത​മാ​നം കി​ഴി​വോ​ടെ​യാ​ണ് സം​ഭ​ര​ണം ന​ട​ന്ന​ത്. ഇ​ത് മൂ​ലം ക​ർ​ഷ​ക​ർ​ക്ക് വ്യാ​പ​ക ന​ഷ്ട​വും ഉ​ണ്ടാ​യി. ഒ​രു ഏ​ക്ക​ർ കൃ​ഷി​യി​റ​ക്കാ​ൻ 35000 രൂ​പ​യോ​ളം ചെ​ല​വ് വ​ന്നി​രു​ന്നു. കൃ​ഷി​ക്കാ​യി എ​ടു​ത്ത കാ​ർ​ഷി​ക വാ​യ്പ​യു​ടെ നോ​ട്ടീ​സും എ​ത്തി​യ​തോ​ടെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ്ര​യാ​സ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. സ്വ​കാ​ര്യ മേ​ഖ​ല​ക്ക് നെ​ല്ല് സം​ഭ​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കു​ക​യാ​ണ് സ​പ്ലൈ​കോ ചെ​യ്യു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.

സ​പ്ലൈ​കോ കി​ലോ​ക്ക് 30 രൂ​പ​ക്ക് നെ​ല്ല് സം​ഭ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ൾ 20 -21 രൂ​പ​ക്കാ​ണ​ത്രേ സം​ഭ​ര​ണം. കോ​പ​റേ​റ്റി​വ് ബാ​ങ്ക് മു​ഖാ​ന്ത​രം നെ​ല്ലി​ന്റെ വി​ല ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യെ​ങ്കി​ലും പു​തി​യ സ​ർ​ക്കാ​ർ വ​ന്ന​തോ​ടെ അ​തും നി​ല​ച്ചു. ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലൂ​ടെ​യാ​ക്കി മാ​റ്റി​യ​തും ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി. ഓ​ണ​ത്തി​ന് മു​മ്പ് നെ​ല്ലി​ന്റെ വി​ല ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ തെ​ഞ്ചേ​രി​പാ​ട​ത്തെ ക​ർ​ഷ​ക​ർ ചി​ങ്ങം ഒ​ന്നി​ന് പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ക്കു​മെ​ന്നും ക​ർ​ഷ​ക​രാ​യ എ.​വി.​എം റ​സ്സാ​ക്ക്, എ.​കെ. റി​യാ​സ്, ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​സി. രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - നെ​ല്ല് സം​ഭ​ര​ണ വി​ല ല​ഭ്യ​മാ​യി​ല്ല; മ​ണ്ണൂ​രി​ൽ ര​ണ്ടാം​ വി​ള​യും ത​രി​ശി​ടാ​ൻ ക​ർ​ഷ​ക​ർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.