പാ​ല​ക്ക​യം പാ​യ പു​ല്ല് ഡാ​മി​ൽ വീ​ണ ഓ​ട്ടോ 

ഓട്ടോറിക്ഷ ഡാമിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

തച്ചമ്പാറ: വിനോദസഞ്ചാരികൾ സഞ്ചരിച്ച ഓട്ടോറിക്ഷ ഡാമിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവറുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. പെരിന്തൽമണ്ണ സ്വദേശികളായ പുലകുടി പറമ്പിൽ വാസുണ്ണി (48), ഷാജൻ (43), രവീന്ദ്രൻ (43) എന്നിവർക്കാണ് പരിക്ക്. ഇവർ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയം-പായപ്പുല്ല് റോഡിൽ നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ച് തെറിച്ച് വീണാണ് അപകടം. വാഹനത്തിൽ ഉണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു. വ്യഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പായപ്പുല്ല് ഡാം പ്രദേശം സന്ദർശിച്ച് മടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.

വാഹനത്തിനും കേടുപാട് പറ്റി. പരിസരത്തുള്ളവരുടെ സഹായത്തോടെയാണ് പരിക്കേറ്റവർ ആശുപത്രിയിലെത്തിയത്.

Tags:    
News Summary - ഓട്ടോറിക്ഷ ഡാമിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.