കോ​ട്ടാ​യി കി​ഴ​ക്കേ​ക്ക​ര​യി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​വു​ന്നു

ഇ​നി ആ​രോ​ട് പ​റ​യ​ണം? ആര് കേൾക്കും? പൈ​പ്പ് പൊ​ട്ടി​യി​ട്ട് ഒ​രു​മാ​സം

കോട്ടായി: ശുദ്ധജല വിതരണ പൈപ്പ് തകർന്ന് വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസമായെന്നും നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും പരാതി.

കോട്ടായി പഞ്ചായത്തിലെ ആറാം വാർഡിൽ കിഴക്കേകര കോളനിയിലാണ് പലയിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. അധികൃതരെ ഇക്കാര്യം ബോധ്യപ്പെടുത്തിയെങ്കിലും കാര്യമായെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകിയ ഭാഗത്ത് റോഡ് തകർന്ന് ഗർത്തമായെന്നും കുഴികളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ വാഹനങ്ങൾ കുഴികളിൽപെട്ട് അപകടം സംഭവിക്കുന്നതായും തകരാർ ഉടൻ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - ഇ​നി ആ​രോ​ട് പ​റ​യ​ണം? ആര് കേൾക്കും? പൈ​പ്പ് പൊ​ട്ടി​യി​ട്ട് ഒ​രു​മാ​സം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.